കൊട്ടിയൂർ വൈശാഖ മഹോത്സവ നാളിൽ രാജരാജേശ്വരനെ തൊഴാനെത്തുന്നത് ആയിരങ്ങൾ
കൊട്ടിയൂർ വൈശാഖ മഹോത്സവനാളുകളിൽ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിലും ആയിരക്കണക്കിന് ഭക്തരാണ് ദർശന സൗഭാഗ്യം തേടിയെത്തുന്നത് .കൊട്ടിയൂരിൽനിന്ന് 77 കിലോമീറ്റർ അകലെ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമായ രാജരാജേശ്വര ക്ഷേത്രത്തിൽ ‘ശങ്കരനാരായണ’ ഭാവത്തിലാണ് ശിവനെ ആരാധിക്കുന്നത്.
തളിപ്പറമ്പ : കൊട്ടിയൂർ വൈശാഖ മഹോത്സവനാളുകളിൽ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിലും ആയിരക്കണക്കിന് ഭക്തരാണ് ദർശന സൗഭാഗ്യം തേടിയെത്തുന്നത് .കൊട്ടിയൂരിൽനിന്ന് 77 കിലോമീറ്റർ അകലെ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമായ രാജരാജേശ്വര ക്ഷേത്രത്തിൽ ‘ശങ്കരനാരായണ’ ഭാവത്തിലാണ് ശിവനെ ആരാധിക്കുന്നത്.
കർണാടകത്തിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറു കണക്കിന് വാഹനങ്ങളാണ് തീർത്ഥാടകരെയും വഹിച്ച് ഇവിടെ എത്തുന്നത്. ദേവസ്വം അധികാരികൾ നിയമിച്ച് സുരക്ഷ ഉദ്യോഗസ്ഥരും 50 ൽ പരം നാട്ടുകാരുടെ സന്നദ്ധ സേനാംഗങ്ങളും ഭക്തജനങ്ങളെ നിയന്ത്രിക്കാൻ സജ്ജമാണ്.
രാത്രി 8.30ന് നട അടക്കാറുള്ള ക്ഷേത്രം ഇപ്പോൾ 1 മണി വരെ തുറന്ന് ഭക്തർക്ക് ദർശന സൗകര്യം ഒരുക്കുന്നുണ്ട്. ഉച്ചക്ക് പുറമ രാത്രിയിലും ദേവസ്വം അധികാരികൾ ലഘു ക്ഷണം വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായി ദർശനം നടത്താനും വേണ്ട വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ടി ടികെ ദേവസ്വം പ്രസിഡണ്ട് പി വിനോദ് പറഞ്ഞു.
പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ മാത്രം പ്രവേശനമുള്ള അപൂർവ്വ ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. തിരുവത്താഴ പൂജയ്ക്കു ശേഷം മാത്രമാണ് ഇവിടെ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുന്നത്.