കണ്ണൂർ ദസറ യുടെ മുന്നോടിയായി തോട്ടട എസ് എൻ കോളേജിൽ പെനാൾട്ടി ഷൂട്ടൗട്ട് മത്സരം നടത്തി
കണ്ണൂർദസറ യുടെ മുന്നോടിയായി തോട്ടട എസ് എൻ കോളേജിൽ പെനാൾട്ടി ഷൂട്ടൗട്ട് മത്സരം നടന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത് ഉദ്ഘാടനം ചെയ്തു,കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: പി ഇന്ദിര അധ്യക്ഷത വഹിച്ചു.
കണ്ണൂർ : കണ്ണൂർദസറ യുടെ മുന്നോടിയായി തോട്ടട എസ് എൻ കോളേജിൽ പെനാൾട്ടി ഷൂട്ടൗട്ട് മത്സരം നടന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത് ഉദ്ഘാടനം ചെയ്തു,കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: പി ഇന്ദിര അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ എം രാജീവ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ: ജിഷ്ണ എം വി, നിതിന്യ, കോളേജ് യൂണിയൻ ചെയർമാൻ ഷജിൻ ദിനേശ്, കൗൺസിൽമാരായ അജിത്ത് പാറക്കണ്ടി, ഫസ്ലിം ടിപി, അനൂപ് ബാലൻ, ദസറ പ്രോഗ്രാം കോഡിനേറ്റർ കെ സി രാജൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി സ്വാഗതവും സുധീർ ബാബു നന്ദിയും പറഞ്ഞു.
വിജയികൾക്കുള്ള സമ്മാനദാനം കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഫർഹാൻ മുണ്ടേരി നിർവഹിച്ചു. തുടർന്ന് കണ്ണൂർ എസ് എൻ ട്രസ്റ്റ് സ്കൂൾ, ചാല ചിന്മയ കോളേജ്, കണ്ണൂർ കൃഷ്ണ മേനോൻ വനിത കോളേജ് എന്നിവിടങ്ങളിലും ഷൂട്ടൗട്ട് മത്സരം നടന്നു.