സി.പി.എം ജില്ലാ പഠന സ്കൂൾ തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു
കണ്ണൂർ : സി.പി.എം ജില്ലാ പഠന സ്കൂൾ ഇ കെ നായനാർ അക്കാദമിയിൽ സിപി എം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനൻ അധ്യക്ഷത വഹിച്ചു. മാധ്യമ സാംസ്കാരിക മേഖലകളിലെ ഇടപെടൽ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തുകൊണ്ടാണ് ദ്വിദിന പഠന പരിപാടി ടി എം തോമസ്ഐസക് ഉദ്ഘാടനം ചെയ്തത്.
Updated: Sep 11, 2024, 20:34 IST
കണ്ണൂർ : സി.പി.എം ജില്ലാ പഠന സ്കൂൾ ഇ കെ നായനാർ അക്കാദമിയിൽ സിപി എം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനൻ അധ്യക്ഷത വഹിച്ചു. മാധ്യമ സാംസ്കാരിക മേഖലകളിലെ ഇടപെടൽ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തുകൊണ്ടാണ് ദ്വിദിന പഠന പരിപാടി ടി എം തോമസ്ഐസക് ഉദ്ഘാടനം ചെയ്തത്.
മാറിയ സാഹചര്യവും സംഘടനാ ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തെക്കുറിച്ച് എം വി ജയരാജനും, ജാതിമത ശക്തികളും നൂതന സമീപനവും എന്ന വിഷയത്തെ കുറിച്ച് പി ജയരാജനും ക്ലാസ് എടുത്തു.
വ്യാഴാഴ്ച, സാമൂഹ്യവികാസ പ്രക്രിയയും മാർക്സിസത്തിന്റെ സമീപനവും എന്ന വിഷയത്തിൽ പുത്തലത്ത് ദിനേശനും സാർവദേശീയ - ദേശീയ സ്ഥിതിഗതികളെ കുറിച്ച് എം പ്രകാശ മാസ്റ്ററും നവകേരള കാഴ്ചപ്പാടും കേന്ദ്രസർക്കാർ ഉപരോധവും സ്ത്രീപക്ഷ സമീപനവും എന്ന വിഷയത്തെക്കുറിച്ച് പി പി ദിവ്യയും ക്ളാസെടുക്കും.