ഈ 'ഓണം നിക്‌ഷാനോളം'  ; വമ്പൻ സമ്മാന പദ്ധതികളുമായി നിക്‌ഷാൻ ഇലക്ട്രോണിക്സ് 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വടക്കൻ മലബാറിലെ ജനങ്ങളുടെ ഹൃദയത്തിൽ വിശ്വാസ്യതയുടെയും മികച്ച സേവനത്തിന്റെയും പര്യായമായി മാറിയ ബ്രാൻഡാണ് നിക്ഷാൻ ഇലക്ട്രോണിക്സ്. ഹോം അപ്ലയൻസസ് രംഗത്തെ വിശ്വസ്ത ബ്രാൻഡ് ആയ നിക്ഷാനിൽ, വരാനിരിക്കുന്ന ഓണാഘോഷങ്ങൾക്കായി ഈ 'ഓണം നിഷാനോളം' എന്ന പേരിൽ വിപുലമായ സമ്മാന പദ്ധതികളാണ് പ്രഖ്യാപിച്ചത്. വിപണിയിൽ കണ്ടതിലും കേട്ടതിലും കൂടുതൽ ഓഫറുകളും ആകർഷകമായ സമ്മാനങ്ങളുമാണ് ഈ ഓണത്തിന് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉപഭോക്താക്കൾക്കായി കോടിക്കണക്കിന് രൂപയുടെ വമ്പൻ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് നിക്ഷാൻ ഈ ഓണക്കാലത്ത് ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എം.എം.വി. മൊയ്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ഓണക്കാലത്ത് നിഷാനിൽ നിന്നും പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബംപർ സമ്മാനമായി 4 ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, രണ്ടാം സമ്മാനമായി 2 അൾട്രാവയലറ്റ് X47 ഇലക്ട്രിക് അഡ്വഞ്ചർ ബൈക്കുകൾ, മൂന്നാം സമ്മാനമായി 4 ഏഥർ റിസ്റ്റ ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയാണ് ലഭിക്കുക. കണ്ണൂർ, കോഴിക്കോട്, വടകര, കുറ്റ്യാടി, പഴയങ്ങാടി, പേരാവൂർ, ചെറുവത്തൂർ തുടങ്ങിയ നിഷാന്റെ എല്ലാ ഷോറൂമുകളിലും ഈ ഓണം ഓഫറുകൾ ലഭ്യമായിരിക്കും.

ഈ ഓണക്കാലത്ത് പർച്ചേസ് ചെയ്യുമ്പോൾ 75 ശതമാനം വരെ വിലക്കുറവ്, ഷോപ്പിംഗ് കൂടുതൽ എളുപ്പമാക്കാൻ പലിശരഹിത
ഇ.എം.ഐ സൗകര്യങ്ങൾ, എക്സ്റ്റൻഡഡ് വാറന്റി, സൗജന്യ ഡെലിവറി, ലോയൽറ്റി പോയിന്റുകൾ, സ്പെഷ്യൽ ക്യാഷ്ബാക്ക് വൗച്ചർ എന്നിവയും നിഷാൻ നൽകുന്നുണ്ട്.

ഉപഭോക്താക്കൾക്ക് തങ്ങളുടെ ബജറ്റ് പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള ഉത്പന്നങ്ങൾ സ്വന്തമാക്കാനും വമ്പൻ സമ്മാനങ്ങൾ നേടാനുമുള്ള സുവർണ്ണാവസരമാണ് നിക്ഷാൻ ഒരുക്കുന്നത് എന്ന് മാനേജിംഗ് ഡയറക്ടർ എം.എം.വി. മൊയ്ദു, എക്സിക്യുട്ടീവ് ഡയറക്ടർ നിക് ഷാൻ അഹമ്മദ് എന്നിവർ പറഞ്ഞു.

ഹോം അപ്ലയൻസുകൾ, എൽ.ഇ.ഡി ടിവികൾ, ഹോം തിയേറ്ററുകൾ, അത്യാധുനിക ഗാഡ്ജെറ്റുകൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, എയർ കണ്ടിഷണറുകൾ, കിച്ചൻ അപ്ലയൻസുകൾ, മോഡുലാർ കിച്ചൻ, ഹോം ഓട്ടോമേഷൻ സംവിധാനങ്ങൾ, ഹോം ജിം ഉപകരണങ്ങൾ, പ്രീമിയം കിച്ചൻ ടാപ്പുകൾ, സിങ്കുകൾ തുടങ്ങിയവയിൽ പ്രമുഖ ബ്രാൻഡുകളുടെ വിപുലമായ ശേഖരമാണ് നിഷാൻ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്.  കണ്ണൂർ ഹോട്ടൽ ഗ്രാൻഡ് ബിനാലെയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിക്ഷാൻ മാനേജിംഗ് ഡയറക്ടർ എം.എം.വി. മൊയ്ദു, എക്സിക്യുട്ടീവ് ഡയറക്ടർ നിക് ഷാൻ അഹമ്മദ് , ജനറൽ മാനേജർ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.