ഇത് യുഡിഎഫ് സർക്കാരിനുള്ള മുന്നറിയിപ്പ് ..! കണ്ണൂർ പെരളശേരി പഞ്ചായത്തിലെ ബാവോഡ് ഇൗസ്‌റ്റ് വാർഡ് യുഡിഎഫിൽ നിന്നും തിരിച്ചുപിടിച്ച് എൽഡിഎഫ്
പെരളശേരി പഞ്ചായത്തിലെ ബാവോഡ് ഇൗസ്‌റ്റ് വാർഡ് യുഡിഎഫിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ച് എൽഡിഎഫ്. സംസ്ഥാന സർക്കാർ ഭരണമേറ്റ് നൂറുദിവസം കഴിഞ്ഞപ്പോഴുണ്ടായ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫ് സർക്കാരിനുള്ള മുന്നറിയിപ്പാണെന്ന് എൽഡിഎഫ് ജില്ലാകൺവീനർ എൻ ചന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു
Sep 29, 2026, 13:57 IST
കണ്ണൂർ : പെരളശേരി പഞ്ചായത്തിലെ ബാവോഡ് ഇൗസ്‌റ്റ് വാർഡ് യുഡിഎഫിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ച് എൽഡിഎഫ്. സംസ്ഥാന സർക്കാർ ഭരണമേറ്റ് നൂറുദിവസം കഴിഞ്ഞപ്പോഴുണ്ടായ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫ് സർക്കാരിനുള്ള മുന്നറിയിപ്പാണെന്ന് എൽഡിഎഫ് ജില്ലാകൺവീനർ എൻ ചന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള ഇവിടെ അവരുടെ നേതാക്കൾ തമ്പടിച്ചാണ് പ്രവർത്തനം നടത്തിയത്. അവിടെ ശക്തമായ തിരിച്ചടിയാണുണ്ടായത് എൻ ചന്ദ്രൻ പറഞ്ഞു.
മട്ടന്നൂരിലെ ഉരുവച്ചാൽ ഡിവിഷനിൽ ഭൂരിപക്ഷം കൂട്ടി സീറ്റ് നിലനിർത്തി. സംസ്ഥാന സർക്കാരിനും യുഡിഎഫിനും ഇത് കൃത്യമായ മുന്നറിയിപ്പാണ്. നുണപ്രചരണങ്ങളെ അതിജീവിച്ച് എൽഡിഎഫിന് ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണിതെന്നും എൻ ചന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു.