കണ്ണൂർ ഏച്ചൂർ കോട്ടം ശിവക്ഷേത്രത്തിൽ ജില്ലാതല തിരുവാതിരക്കളി മത്സരം ആരംഭിച്ചു
ഏച്ചൂർ കോട്ടം ശിവക്ഷേത്രത്തിൽ ജില്ലാതല തിരുവാതിരക്കളി മത്സരം ആരംഭിച്ചു. കണ്ണൂർ ജില്ലയിലെ തിരുവാതിര ഊട്ട് നടക്കുന്ന പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ ഏച്ചൂർ കോട്ടം ശിവക്ഷേത്രത്തിൽ തിരുവാതിര ഊട്ടിനോട് അനുഭന്ധിച്ചാണ് ജില്ലാതല തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കുന്നത്.
ക്ഷേത്രകലയായ തിരുവാതിരക്കളി പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന തിരുവാതിരക്കളി മത്സരത്തിൽ ജില്ലയിലെ നിരവധി ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഓരോ മാസത്തേയും തിരുവാതിര നക്ഷത്രത്തിന് നടക്കുന്ന തിരുവാതിര ഊട്ടിനായിരിക്കും മത്സരം നടക്കുക. അതിൽ വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാരെ ഉൾപ്പെടുത്തി ഡിസംബർ മാസത്തിൽ നടക്കുന്ന ധനുമാസത്തിലെ തിരുവാതിരയിക്ക് ഫൈനൽ മത്സരം നടക്കും.
മുണ്ടേരി : ഏച്ചൂർ കോട്ടം ശിവക്ഷേത്രത്തിൽ ജില്ലാതല തിരുവാതിരക്കളി മത്സരം ആരംഭിച്ചു. കണ്ണൂർ ജില്ലയിലെ തിരുവാതിര ഊട്ട് നടക്കുന്ന പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ ഏച്ചൂർ കോട്ടം ശിവക്ഷേത്രത്തിൽ തിരുവാതിര ഊട്ടിനോട് അനുഭന്ധിച്ചാണ് ജില്ലാതല തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കുന്നത്.
ക്ഷേത്രകലയായ തിരുവാതിരക്കളി പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന തിരുവാതിരക്കളി മത്സരത്തിൽ ജില്ലയിലെ നിരവധി ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഓരോ മാസത്തേയും തിരുവാതിര നക്ഷത്രത്തിന് നടക്കുന്ന തിരുവാതിര ഊട്ടിനായിരിക്കും മത്സരം നടക്കുക. അതിൽ വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാരെ ഉൾപ്പെടുത്തി ഡിസംബർ മാസത്തിൽ നടക്കുന്ന ധനുമാസത്തിലെ തിരുവാതിരയിക്ക് ഫൈനൽ മത്സരം നടക്കും.
തിരുവാതിരക്കളി മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത വീണകലാകാരി ഡോക്ടർ സുമ സുരേഷ് വർമ്മ നിർവഹിച്ചു. പരിപാടിയിൽ തിരുവാതിരക്കളി സ്വാഗത സംഘം കൺവീനർ ബിജേഷ് മുണ്ടേരി സ്വാഗതം പറഞ്ഞു. ചെയർമാൻ സി. വി രമേശൻ അധ്യക്ഷത വഹിച്ചു. പാരമ്പര്യ ട്രസ്റ്റി സുധീരൻ, മാതൃസമിതി പ്രസിഡന്റ് കെ എൻ രാജമാണി, ലത ടീച്ചർ, ഉഷ ടീച്ചർ, മനോഹരൻ വി ആർ എന്നിവർ സംസാരിച്ചു.