പറശിനിയിൽ ഒരുക്കിയ കേരളത്തിലെ ഏറ്റവും വലിയ തിരുവപ്പന വെള്ളാട്ടം ചുമർശിൽപ്പം 23 ന് കൈതപ്രം അനാച്ഛാദനം ചെയ്യും

ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന വിനോദ സഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവിൽ 25 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച പറശ്ശിനി ടൂറിസ്റ്റ് ഹോം അങ്കണത്തിൽ കേരളത്തിൽ ഏറ്റവും വലിയ തിരുവപ്പന വെള്ളാട്ടം ചുമർ ശിൽപ്പം അനാച്ഛാദനം ഫെബ്രുവരി 23 ന്

 


കണ്ണൂർ :ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന വിനോദ സഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവിൽ 25 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച പറശ്ശിനി ടൂറിസ്റ്റ് ഹോം അങ്കണത്തിൽ കേരളത്തിൽ ഏറ്റവും വലിയ തിരുവപ്പന വെള്ളാട്ടം ചുമർ ശിൽപ്പം അനാച്ഛാദനം ഫെബ്രുവരി 23 ന് രാവിലെ 11 മണിക്ക് കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി അനാച്ഛാദനം ചെയ്യുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 14 അടി ഉയരമുള്ള ശിൽപ്പം പ്രശസ്തനായ ശിൽപി ഉണ്ണി കാനായി യാണ് നിർമ്മിച്ചത്. കേരള ക്ഷേത്ര കലാ അക്കാഡമി ചെയർമാൻ സംഗീതരത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രനും, ആന്നൂർ നഗരസഭാ ചെയർപേഴ്സ‌ൺ  വി. സതീദേവി എന്നിർ പങ്കെടുക്കും. ചടങ്ങിൽ  ശിൽപി ഉണ്ണി കാനായിയെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ കാഞ്ഞങ്ങാട് രാമചന്ദ്രൻ, പറശിനി ടൂറിസ്റ്റ് ഹോ ഉടമകളായ വി. രമേശൻ, സി.കെ. ശശീന്ദ്രൻ, ഉണ്ണി കാനായി ടി.കെ അശോകൻ എന്നിവർ പങ്കെടുത്തു.