കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനിടെ അന്നദാന വേദിയിൽ അതിഥിയായി എത്തി തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ്

തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് കൊട്ടിയൂർ ദർശനത്തിനിടെ കൂത്തുപറമ്പ് തൊക്കിലങ്ങാടി സേവാ ഭാരതി നടത്തിവരുന്ന അന്നദാന വേദി സന്ദർശിച്ചു

 

കണ്ണൂർ: തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് കൊട്ടിയൂർ ദർശനത്തിനിടെ കൂത്തുപറമ്പ് തൊക്കിലങ്ങാടി സേവാ ഭാരതി നടത്തിവരുന്ന അന്നദാന വേദി സന്ദർശിച്ചു. തിങ്കളാഴ്ച്ച 12 മണിയോടെയാണ് റോഡ് മാർഗം കൊട്ടിയൂർ ദർശനത്തിന് പോവുകയായിരുന്ന ആശാനാഥും കുടുംബവും സേവാഭാരതി നടത്തിവരുന്ന കൊട്ടിയൂർ ക്ഷേത്ര തീർത്ഥാടരകൾക്കായുള്ള അന്നദാന വേദിയിലെത്തിയത്. 

തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പി നൽകി പായസം കഴിച്ചതിനു ശേഷമാണ് പ്രാർത്ഥനകൾക്ക് ശേഷം ആ ശാനാഥും കുടുംബവും മടങ്ങിയത് ഭർത്താവ്, മകൾ, ഭർതൃ ബന്ധുക്കൾ എന്നിവരുൾപ്പെടെയാണ് ആശാനാഥ് കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയത്. സംഘാടക സമിതിയും നാട്ടുകാരും സേവാഭാരതി പ്രവർത്തകരും അവരെ സ്വീകരിച്ചു.