കണ്ണൂർ തളിപ്പറമ്പ ഫോറെസ്റ്റ് റേഞ്ച് പരിധിയിൽ ചന്ദനം മുറിച്ചു കടത്തുന്നതിനിടെ മോഷ്ടാക്കൾ പിടിയിൽ
ഫോറെസ്റ്റ് റേഞ്ച് പരിധിയിൽ ചപ്പാരപ്പടവ് പഞ്ചായത്ത് തിമിരി വില്ലേജിൽപെട്ട തലവിൽ - ലഡാക്ക് റോഡ് പരിസരത്ത് നിന്നും ചന്ദനമരം മുറിച്ച് കടത്തിക്കൊണ്ടു പോകുന്നതിനിടെ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പിടികൂടി. തലവിൽ വിളയാർകോട് സ്വദേശിയായ 1) സുനിൽ, പറമ്പിൽ വീട്, 49/26,തലവിൽ. 2) മോഹനൻ, S/O ദാമോദരൻ, 38/26, എളേടത് വീട്, തലവിൽ എന്നിവരാണ് അറസ്റ്റിലായത്.
തളിപ്പറമ്പ: ഫോറെസ്റ്റ് റേഞ്ച് പരിധിയിൽ ചപ്പാരപ്പടവ് പഞ്ചായത്ത് തിമിരി വില്ലേജിൽപെട്ട തലവിൽ - ലഡാക്ക് റോഡ് പരിസരത്ത് നിന്നും ചന്ദനമരം മുറിച്ച് കടത്തിക്കൊണ്ടു പോകുന്നതിനിടെ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പിടികൂടി. തലവിൽ വിളയാർകോട് സ്വദേശിയായ 1) സുനിൽ, പറമ്പിൽ വീട്, 49/26,തലവിൽ. 2) മോഹനൻ, S/O ദാമോദരൻ, 38/26, എളേടത് വീട്, തലവിൽ എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്നും 87 കിലോഗ്രാം ചന്ദനക്കഷണങ്ങളും മുറിക്കുവാൻ ഉപയോഗിച്ച കൈവാൾ, കത്തിവാൾ, കടത്താൻ ഉപയോഗിച്ച് ജൂപ്പിറ്റർ സ്കൂട്ടർ എന്നിവ കസ്റ്റടിയിലെടുത്തു. പ്രതികളെ ഇന്ന് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ എം രഞ്ജിത്ത് SFO, BFO മാരായ രജനീഷ് C P,മനോജ് വർഗീസ്, മുഹമ്മദ് ഷാഫി,ജിജേഷ്, അരുൺ,വാച്ചർമാരായ അജീഷ്, ബിനു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്