തളിപ്പറമ്പ് ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിന്നും യാത്രക്കാരൻ്റെ പണമടങ്ങിയ ബാഗ് കവർന്ന മോഷ്ടാവ് അറസ്റ്റിൽ

ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിന്നു പണമടങ്ങിയബാഗും മൊബൈൽ ഫോണും കവർന്ന മോഷ്ടാവ് പോലീസ് പിടിയിൽ.  ഏര്യം കണാരംവയലിലെ സന്തോഷ് ഐസക്(48)നെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി വി.വി മനോജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

അഞ്ച് അടിപിടി കേസുകളിലും ഒരു കൊാലക്കേസിലും പ്രതിയാണ് ഇയാൾ. ഇന്ന് ഉച്ചയോടെ എടക്കോത്തുവെച്ചാണ് ഇയാളെ പോലീസ് തന്ത്രപരമായി വലയിലാക്കിയത്. പന്നിയൂരിലെ കസ്തൂരിപ്പറമ്പിൽ വീട്ടിൽ കെ.കെ.ജലീലിന്റെ 12,000 രൂപയും മൊബൈൽഫോണും രണ്ട് ആധാർ കാർഡും അടങ്ങിയ ബാഗ് ജൂലായ്-17 ന് പുലർച്ചെ 3.30 നും 3.45 നും ഇടയിലുള്ള സമയത്താണ് ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് ഇയാൾ കവർച്ച ചെയ്തത്.

തളിപ്പറമ്പ് : ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിന്നു പണമടങ്ങിയബാഗും മൊബൈൽ ഫോണും കവർന്ന മോഷ്ടാവ് പോലീസ് പിടിയിൽ.  ഏര്യം കണാരംവയലിലെ സന്തോഷ് ഐസക്(48)നെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി വി.വി മനോജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

അഞ്ച് അടിപിടി കേസുകളിലും ഒരു കൊാലക്കേസിലും പ്രതിയാണ് ഇയാൾ. ഇന്ന് ഉച്ചയോടെ എടക്കോത്തുവെച്ചാണ് ഇയാളെ പോലീസ് തന്ത്രപരമായി വലയിലാക്കിയത്. പന്നിയൂരിലെ കസ്തൂരിപ്പറമ്പിൽ വീട്ടിൽ കെ.കെ.ജലീലിന്റെ 12,000 രൂപയും മൊബൈൽഫോണും രണ്ട് ആധാർ കാർഡും അടങ്ങിയ ബാഗ് ജൂലായ്-17 ന് പുലർച്ചെ 3.30 നും 3.45 നും ഇടയിലുള്ള സമയത്താണ് ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് ഇയാൾ കവർച്ച ചെയ്തത്.

ഇതിന്റെ സി.സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഐ.പി എം.അജിത്കുമാർ, എസ്.ഐ പി.യദുകൃഷ്ണൻ, എസ്.ഐ കെ.പി.മനോജ്, സീനിയർ സി.പി.ഒ മാരായ പി.വി.വിജേഷ്, കമലേഷ് , സ്‌ക്വാഡ് അംഗങ്ങളായ ടി.വി.വിജേഷ്, പ്രമീഷ്, ഡ്രൈവർ സി.പി.ഒ രമേശൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.