പരിയാരത്ത് കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് അറസ്റ്റിൽ
കുപ്രസിദ്ധ മോഷ്ടാവ് ഭണ്ഡാര കവർച്ചക്ക് അറസ്റ്റിൽ.കൈതപ്രം കരിങ്കൽചാലിലെ എ.കെ. ഹരിദാസനാണ് (46) അറസ്റ്റിലായത് .
പരിയാരം: കുപ്രസിദ്ധ മോഷ്ടാവ് ഭണ്ഡാര കവർച്ചക്ക് അറസ്റ്റിൽ.കൈതപ്രം കരിങ്കൽചാലിലെ എ.കെ. ഹരിദാസനാണ് (46) അറസ്റ്റിലായത് .പാണപ്പുഴ ആത്രിമാടം തൊണ്ടച്ചൻ ദൈവസ്ഥാനത്തെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് എകദേശം പതിനായിരം രൂപയോളം കവർച്ച ചെയ്തുവെന്ന പരാതിയിലാണ് പ്രതിയെ ചൊവ്വാഴ്ച വൈകിട്ട് പരിയാരം പോലിസ് അറസ്റ്റ് ചെയ്ത്ത്.
ഒക്ടോബർ 19 ന് പുലർച്ചെ ഒരുമണിയോടയൊണ് പാണപ്പുഴച്ചാൽ റോഡരികിലുള്ള ഭണ്ഡാരം ഹരിദാസൻ കവർച്ച ചെയ്തത്.കടന്നപ്പളളി -പാണപ്പുഴ പഞ്ചായത്തിലെ നിരവധി ക്ഷേത്രങ്ങളുടെ ഭണ്ഡാരം പൊളിച്ച് കവർച്ച നടത്തിയ കേസുകളിൽ പ്രതിയാണ്. ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടനെ വീണ്ടും കവർച്ച നടത്തി ജയിലിലേക്ക് തന്നെ തിരിച്ചുപോകുന്നതാണ് ഇയാളുടെ രിതിയെന്ന് പൊലിസ് പനത്തു.തളിപറമ്പ്കോടതിയിൽ ഹാജരാക്കിയ ഹരിദാസനെ റിമാൻഡ് ചെയ്തു. ക്ഷേത്രം ഭാരവാഹിയായ പാണപ്പുഴ കച്ചേരികടവിലെ കൊടക്കാരൻ വീട്ടിൽ കെ. നാരായണന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.