പാനൂർ കല്ലിക്കണ്ടിയിൽ കളിച്ചു കൊണ്ടിരുന്ന ഏഴാം ക്ളാസുകാരനെ കടിച്ചു കീറി തെരുവ് നായ 

കല്ലിക്കണ്ടി ഉതുക്കുമ്മൽ ഒരുമ നഗറിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. പറായിൻ്റവിട മുസ്തഫ - ഹാജറ ദമ്പതികളുടെ മകൻ മുഹമ്മദ് സൈനാണ് ഗുരുതരമായി  പരിക്കേറ്റത്

 

 പാനൂർ : കല്ലിക്കണ്ടി ഉതുക്കുമ്മൽ ഒരുമ നഗറിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. പറായിൻ്റവിട മുസ്തഫ - ഹാജറ ദമ്പതികളുടെ മകൻ മുഹമ്മദ് സൈനാണ് ഗുരുതരമായി  പരിക്കേറ്റത്

പാറേമ്മൽ യൂ. പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് . വൈകിട്ട് വീട്ടിന് അടുത്ത വീട്ടിലെ മുറ്റത്ത് വച്ച് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയിൽ തെരുവുനായ അക്രമിക്കുകയായിരുന്നു. മുഖത്ത് കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ  മുഹമ്മദ് സൈനെ തലശ്ശേരി ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധചികിൽസക്കായി കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ നൽകിയ നിർദ്ദേശം.