തളിപ്പറമ്പ കുപ്പം പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാവും; ടി കെ ഗോവിന്ദൻ എം എൽ എ
പുതിയ ദേശീയപാത 66 ൽ നിർമാണത്തിലെ അശാസ്ത്രിയതമൂലം ദുരിതമനുഭവിക്കുന്ന തളിപ്പറമ്പിന് സമീപം കുപ്പം പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കാൻ ദേശീയ പാത അധികൃതരുമായി ബന്ധപ്പെട്ട് ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് ടി കെ ഗോവിന്ദൻ എം എൽ എ അറിയിച്ചു.
May 22, 2026, 17:37 IST
കണ്ണൂർ : പുതിയ ദേശീയപാത 66 ൽ നിർമാണത്തിലെ അശാസ്ത്രിയതമൂലം ദുരിതമനുഭവിക്കുന്ന തളിപ്പറമ്പിന് സമീപം കുപ്പം പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കാൻ ദേശീയ പാത അധികൃതരുമായി ബന്ധപ്പെട്ട് ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് ടി കെ ഗോവിന്ദൻ എം എൽ എ അറിയിച്ചു.
ഇതു സംബന്ധമായി മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് നൽകിയ നിവേദനത്തിൽ സത്വര നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും എം എൽ എ സൂചിപ്പിച്ചു.