തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിൽ നിന്ന് കാണിക്കപ്പണവും ഫോണും കവർന്ന സംഭവം ; പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ
തളിപ്പറമ്പ് : മലബാറിലെ പ്രശസ്തമായ തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഭക്തരുടെ പണവും മൊബൈൽ ഫോണും ക്ഷേത്രത്തിലെ കാണിക്കപ്പണവും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. പയ്യന്നൂർ അന്നൂർ പുതിയങ്കാവിലെ വെള്ളോറ മഠത്തിൽ വി.എം.വിപിൻകുമാർ(39)നെയാണ് തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇന്നലെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ തൊഴാനെത്തിയ ജോത്സ്യന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചകേസിലാണ് ഇയാൾ പിടിയിലായത്. ചിറ്റാരിക്കൽ സ്വദേശി തവളക്കുണ്ടിലെ ആലയിൽ പടിഞ്ഞാറേവീട്ടിൽ സജിൻ മോഹൻ(36)ന്റെ 27,000 രൂപ വിലവരുന്ന ഫോണാണ് മോഷണം പോയത്. ഇന്നലെ രാവിലെ പത്തരക്കും 11 നും ഇടയിലാണ് മോഷണം നടന്നത്. ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ച മൊബൈലാണ് മോഷ്ടിക്കപ്പെട്ടത്.
ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ സമർത്ഥമായ നീക്കത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ ഇയാൾ പിടിയിലായത്. ക്ഷേത്രങ്ങളിൽ അകത്തുകയറാൻ വേണ്ടി ഷർട്ട് അഴിച്ചുവെക്കുന്നവരുടെ പോക്കറ്റിലുള്ള സാധനങ്ങളാണ് ഇയാൾ മോഷ്ടിച്ചിരുന്നത്.
തൃച്ചംബരംക്ഷേത്രം, കാഞ്ഞിരങ്ങാട്, പയ്യന്നൂർ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ ഇയാൾ ഭക്തരുടെ സാധനങ്ങൾ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. എസ്.ഐ മനോജ്, എ.എസ്.ഐ ഇബ്രാഹിം സീരകത്ത് എന്നിവരും എസ്.ഐ സാംസണോടൊപ്പം അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.