മാഹിയിൽ വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

മാഹി റെയിൽവെ സ്റ്റേഷനിൽ നിന്നും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം നടത്തിയയാൾ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി നദീറാണ് പിടിയിലായത്.

 

കണ്ണൂർ: മാഹി റെയിൽവെ സ്റ്റേഷനിൽ നിന്നും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം നടത്തിയയാൾ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി നദീറാണ് പിടിയിലായത്. ബുധനാഴ്ച കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്.

മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇയാൾ ട്രെയിനിന് നേരെ ഡസ്റ്റ് ബിൻ എറിയുകയായിരുന്നു. ആർപിഎഫ് സംഘമാണ് പ്രതിയെ പിടി കൂടിയത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.