പോലീസിന്റെ മാഫിയാവത്കരണത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ധർണ്ണ നടത്തി

പോലീസ് ക്രിമിനൽ മാഫിയ ബന്ധത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം പി മുഹമ്മദലി മാർച്ച് ഉല്ഘാടനം ചെയ്തു.
 

കണ്ണൂർ: പോലീസ് ക്രിമിനൽ മാഫിയ ബന്ധത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം പി മുഹമ്മദലി മാർച്ച് ഉല്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി എം ഇസ്സുദ്ദീൻ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് മണ്ഡലം ജെനറൽ സെക്രട്ടറി സി സമീർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ അൽത്താഫ് മാങ്ങാടൻ, ലതീഫ് ഇടവച്ചാൽ സി എറമുള്ളാൻ, എംഎസ്എഫ് ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ, ജനറൽ സെക്രട്ടറി റംശാദ് കെ പി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അസ്‌ലം പാറേത്ത് സ്വാഗതവും ജാബിർ മാസ്റ്റർ നന്ദിയും പറഞ്ഞു.

യൂത്ത് ലീഗ് നേതാക്കളായ മൻസൂർ വി വി, കെ പി നൗഷാദ്, ഷബീർ പിസി, മുഫ്സിർ മഠത്തിൽ, ഫായിസ് പിപി, യൂനുസ് പിവി, എംകെപി മുഹമ്മദ്, റഷീദ് പടന്ന, ഇർഷാദ് പള്ളിപ്രം, ഹാരിസ് അസ്അദി, സുഹൈൽ എംകെ ശാനിബ് കാനചേരി, റാഷിദ് പള്ളിപ്രം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി