ബൈക്കിൽ കടത്തുകയായിരുന്ന അഞ്ച് ലക്ഷത്തിൻ്റെ എം.ഡി.എം.എയുമായി പിടിയിലായ യുവാവ് റിമാൻഡിൽ
സ്കൂട്ടറിൽ കടത്തുകയായിരുന്ന വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി. ബങ്കര ഹൊസങ്കടി ആശാരി മൂലയിലെ ബിസ്മില്ല മൻസിലിൽ മുഹമ്മദ് അൽത്താഫി നെ(34)യാണ് മഞ്ചേശ്വരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.രാജീവ്കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ടി. വിശാഖും സംഘവും അറസ്റ്റു ചെയ്തത്.
Aug 10, 2024, 16:30 IST
കാഞ്ഞങ്ങാട്: സ്കൂട്ടറിൽ കടത്തുകയായിരുന്ന വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി. ബങ്കര ഹൊസങ്കടി ആശാരി മൂലയിലെ ബിസ്മില്ല മൻസിലിൽ മുഹമ്മദ് അൽത്താഫി നെ(34)യാണ് മഞ്ചേശ്വരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.രാജീവ്കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ടി. വിശാഖും സംഘവും അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ കടമ്പാർ മൊറത്തണയിൽ വെച്ചാണ് കെ.എ.19.ഇ.എസ്. 9515 നമ്പർ പതിച്ച സ്കൂട്ടറിൽ മാരക ലഹരിമരുന്നായ 97 ഗ്രാംഎംഡി എം എ കടത്തുന്നതിനിടെ പ്രതി പോലീസ് പിടിയിലായത്.വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ കാസർകോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.