വയറിങ് തൊഴിലാളികൾ കണ്ണൂർ വൈദ്യുതി ഭവന് മുൻപിൽ ധർണ നടത്തി
കേരള ഇലക്ട്രിക്കൽ വയർമെൻആൻഡ് സൂപ്പർവൈസേഴ്സ് അസോ. വൈദ്യുതി ഭവൻ മാർച്ചും ധർണയും നടത്തി
Feb 12, 2025, 12:32 IST
കണ്ണൂർ: വയറിങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, സിവിൽ കോൺട്രാക്ടർ ഇലക്ട്രിക്കൽ കോൺട്രാക്റ്റ് പ്രവൃത്തിയെടുക്കുന്നത് സർക്കാർ തടയുക, ജില്ലാതല സമിതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു കേരള ഇലക്ട്രിക്കൽ വയർമെൻആൻഡ് സൂപ്പർവൈസേഴ്സ് അസോ. വൈദ്യുതി ഭവൻ മാർച്ചും ധർണയും നടത്തി. സി. ബിചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ.അശോകൻ അദ്ധ്യക്ഷനായി.