കണ്ണൂർ  കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ മ്യൂറൽ പെയിന്റിങ്ങിൽ ആലേഖനം ചെയ്ത തളിപ്പറമ്പ് രാജരാജേശ്വരന്റെ മിഴി തുറക്കൽ ചടങ്ങ് നടന്നു 

കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ വച്ച് നടന്ന  അഖണ്ഡ  രാമായണ പാരായണത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ മ്യൂറൽ പെയിന്റിങ്ങിൽ ആലേഖനം ചെയ്ത തളിപ്പറമ്പ് രാജരാജേശ്വരന്റെ മിഴി തുറക്കൽ ചടങ്ങ് ക്ഷേത്രം മേൽശാന്തി മാരുടെ നേതൃത്വത്തിൽ നിർവഹിച്ചു.

 

കണ്ണൂർ:  കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ വച്ച് നടന്ന  അഖണ്ഡ  രാമായണ പാരായണത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ മ്യൂറൽ പെയിന്റിങ്ങിൽ ആലേഖനം ചെയ്ത തളിപ്പറമ്പ് രാജരാജേശ്വരന്റെ മിഴി തുറക്കൽ ചടങ്ങ് ക്ഷേത്രം മേൽശാന്തി മാരുടെ നേതൃത്വത്തിൽ നിർവഹിച്ചു.

ചിത്രം ക്ഷേത്രത്തിന് സമർപ്പിച്ചത് ചെറുകുന്ന് സ്വദേശി തെക്കേമഠം ഡോക്ടർ. വാസുദേവൻ നമ്പീശൻ അവർകളാണ്.ചിത്രം ആലേഖനം ചെയ്തിട്ടുള്ളത് ശില്പി രഞ്ജിത്ത് അരിയിൽ, സ്നേഹ രഞ്ജിത്ത് എന്നിവരാണ്. ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ്‌ അംഗങ്ങളും ക്ഷേത്ര ജീവനക്കാരും മാതൃസമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.