കേരള പൊലിസ് ആളുമാറി അറസ്റ്റു ചെയ്ത് പീഡിപ്പിച്ചു; ഗുരുതര പരാതിയുമായി മഴൂർ സ്വദേശിനിയായ അധ്യാപിക

കേരള പൊലിസ് ആളു മാറി അറസ്റ്റു ചെയ്തു പൊതു വഴിയിൽ ഉപേക്ഷിച്ചതായി അധ്യാപികയുടെ ആരോപണം. കഴിഞ്ഞ ഒക്ടോബർ അഞ്ചിന് വൈകിട്ട് 3.30 ന് കുത്താട്ടുകുളത്തിനടുത്തുള്ള ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തളിപ്പറമ്പ് മഴുരിലെ പൊയിൽ നാരായണൻ്റെ മകൾ ഹൈമവതിയെയാണ് ആളുമാറി അറസ്റ്റു ചെയ്തത്.

 

കണ്ണൂർ: കേരള പൊലിസ് ആളു മാറി അറസ്റ്റു ചെയ്തു പൊതു വഴിയിൽ ഉപേക്ഷിച്ചതായി അധ്യാപികയുടെ ആരോപണം. കഴിഞ്ഞ ഒക്ടോബർ അഞ്ചിന് വൈകിട്ട് 3.30 ന് കുത്താട്ടുകുളത്തിനടുത്തുള്ള ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തളിപ്പറമ്പ് മഴുരിലെ പൊയിൽ നാരായണൻ്റെ മകൾ ഹൈമവതിയെയാണ് ആളുമാറി അറസ്റ്റു ചെയ്തത്.

വളപട്ടണം പൊലിസ് സ്റ്റേഷനിലെ കിരൺ, നിഷിത എന്നീ പൊലിസ് ഉദ്യോഗസ്ഥരും കുത്താട്ടുകുളം സ്റ്റേഷനിലെ അനിൽ കുര്യാക്കോസുമാണ് ഹൈമവതിയെ അറസ്റ്റു ചെയ്തത്. കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ അനുവദിക്കാതെ ചെക്ക്, പാസ്പോർട്ട് തട്ടിപ്പുകേസുകളുണ്ടെന്ന് പറഞ്ഞ് ഇവർ സ്റ്റേഷനിൽ കൊണ്ടുപോയി മണിക്കുറുകളോളം പീഡിപ്പിക്കുകയായിരുന്നു.

ഇതുകാരണം തൻ്റെ മനോനില തന്നെ തകരാറിലായെന്നും നീതിക്കായി പോരാട്ടം തുടരുമെന്നും ഹൈമവതി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.