തട്ടുകട അടിച്ചു തകർത്ത് സി.സി.ടി.വി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കടത്തി
പയ്യാമ്പലത്തെ നീർകടവ് റോഡിൽ തട്ടുകട അടിച്ചു തകർത്തതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം. പള്ളിയാം മൂലയിലെ പുതിയ പറമ്പത്ത് സുഷീലിൻ്റെ തട്ടുകടയാണ് അജ്ഞാതൻ അടിച്ചു തകർത്തത്.
Sep 12, 2024, 12:34 IST
കണ്ണൂർ: പയ്യാമ്പലത്തെ നീർകടവ് റോഡിൽ തട്ടുകട അടിച്ചു തകർത്തതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം. പള്ളിയാം മൂലയിലെ പുതിയ പറമ്പത്ത് സുഷീലിൻ്റെ തട്ടുകടയാണ് അജ്ഞാതൻ അടിച്ചു തകർത്തത്. തട്ടുകടയിൽ സ്ഥാപിച്ചിരുന്ന അഞ്ച് സി.സി.ടി.വി ക്യാമറകൾ, അനുബന്ധ ഉപകരണങ്ങളായ ഡി.വി.ആർ, ഇൻവെർട്ടർ, വൈഫെ എന്നിവ പിടിച്ചു പറിച്ചു നശിപ്പിക്കുകയും കടത്തി കൊണ്ടുപോവുകയും ചെയ്തു.
ഏകദേശം നാൽപതിനായിരം രൂപയുടെ നഷ്ടമുണ്ടെന്ന് സുഷീൽ പറഞ്ഞു. ഒരു വർഷം മുൻപും ഈ തട്ടുകടയ്ക്കു നേരെ അക്രമം നടന്നിരുന്നു. അന്ന് സി.സി.ടി.വി ദൃശ്യത്തിൽ പതിഞ്ഞ ഒരാളെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. 2019 മുതൽ സുഷീൽ ഇവിടെ തട്ടുകച്ചവടം നടത്തിവരികയാണ്. വ്യാഴാഴ്ച്ച രാവിലെ പ്രദേശവാസികളാണ് തട്ടുകട തകർത്ത വിവരം സുഷീലിനെ വിളിച്ചറിയിച്ചത്. കട ഭാഗികമായി അടിച്ചു തകർത്തിട്ടുണ്ട്.