കൊട്ടിയൂർ മൂലഭണ്ഡാരം  കാവൽകാരിയായ മണത്തണ നീലകരിങ്കാളിയുടെ പ്രതിനിധി പെരുവണ്ണാൻ സ്ഥാനികൻ അരുൺ മണത്തണയെ പട്ടും സ്വർണ വളയും നൽകി ആദരിച്ചു

കൊട്ടിയൂർ മൂലഭണ്ഡാരം  കാവൽകാരിയായ മണത്തണ നീലകരിങ്കാളിയുടെ പ്രതിനിധി പെരുവണ്ണാൻ സ്ഥാനികൻ അരുൺ മണത്തണയെ സമുദായിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ അടിയന്തര യോഗം  പട്ടും സ്വർണ വളയും നൽകി ആദരിച്ചു.കൊട്ടിയൂർ അക്കരെ സന്നിധിയിൽ കിഴക്കേ നടയിൽ വച്ചാണ് സമുദായിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ അടിയന്തര യോഗം  പട്ടും സ്വർണ വളയും നൽകി ആദരിച്ചത്.

 

കൊട്ടിയൂർ:  കൊട്ടിയൂർ മൂലഭണ്ഡാരം  കാവൽകാരിയായ മണത്തണ നീലകരിങ്കാളിയുടെ പ്രതിനിധി പെരുവണ്ണാൻ സ്ഥാനികൻ അരുൺ മണത്തണയെ സമുദായിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ അടിയന്തര യോഗം  പട്ടും സ്വർണ വളയും നൽകി ആദരിച്ചു.കൊട്ടിയൂർ അക്കരെ സന്നിധിയിൽ കിഴക്കേ നടയിൽ വച്ചാണ് സമുദായിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ അടിയന്തര യോഗം  പട്ടും സ്വർണ വളയും നൽകി ആദരിച്ചത്. നിരവധി കർമങ്ങൾ പെരുവണ്ണാൻ പാരമ്പര്യമായി കൊട്ടിയൂരിൽ അനുഷ്ഠിക്കുന്നുണ്ട്.
 
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ആരംഭ ഘട്ടത്തിൽ മണത്തണ കുളങ്ങരയത്ത് പള്ളിയറയിൽ വിശേഷാൽ മലകയറ്റൽ കലശം ചെയ്യുന്ന ഭഗവതിയായും, പ്രക്കൂഴം ചടങ്ങിന് തണ്ണീർകുടി ചെയ്യുന്ന കാർമ്മികൻ ആയും   കൊട്ടിയൂർ ക്ഷേത്ര മഹോത്സവത്തിലെ ഭണ്ഡാര എഴുന്നള്ളത്തിലെ താക്കോൽ നൽകുന്ന ഭണ്ഡാരം കാവൽക്കാരി ആയ ഭഗവതി ആയും  നീരെഴുന്നള്ളത്  ദിവസത്തിലെ തണ്ണീർക്കുടി ചടങ്ങിലെ കാർമ്മികൻ ആയും നീരെഴുന്നള്ളത്തിന്  മുൻപ് പുറങ്കലയന്  മാറ്റ് നൽകി ആശീർവദിച്ചു അയക്കുന്ന പെരുവണ്ണാൻ ആയും മുത്തപ്പൻ വരവിന് കൊട്ടേരിക്കാവിൽ  മൂലസ്ഥാനത്ത് വീരഭദ്രനും ഭഗവതിക്കും  നിഗൂഢ പൂജകൾ ചെയ്തു പൈങ്കുറ്റി വെക്കുന്ന കാർമ്മികൻ ആയും ഇളനീർ വെപ്പ് ദിവസം  മുത്തപ്പൻ വരവിനു  വീരഭദ്രൻറെ വേഷം ധരിക്കുന്ന പുറങ്കലയനെ അണിയിച്ചു ഒരുക്കി കർമ്മത്തിന് തയ്യാറാക്കുന്നതും പെരുവണ്ണാനാണ്.