ജോലിക്ക് ഹാജരായ ജീവനക്കാരനെതിരെ കണ്ണൂരിൽ സി.പി.ഐ എം.പി യുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അസഭ്യവർഷം
ജോലിക്ക് ഹാജരായ ജീവനക്കാരനെതിരെ സി.പി.ഐ നേതാവിൻ്റെ അസഭ്യവർഷം. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ചെമ്പം തൊട്ടി മൃഗസംരക്ഷണ ഓഫീസിലെ ഷാജഹാനെന്ന ജീവനക്കാരനെയാണ് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.
Jan 22, 2025, 20:01 IST
മൃഗസംരക്ഷണ ഓഫീസിലെ ജീവനക്കാരനായ ഷാജഹാനെയാണ് പി. സന്തോഷ് കുമാർ എം.പി യുടെ പ്രൈവറ്റ് സെക്രട്ടറിയും ജോയൻ്റ് കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ റോയ് ജോസഫ്
കണ്ണൂർ: ജോലിക്ക് ഹാജരായ ജീവനക്കാരനെതിരെ സി.പി.ഐ നേതാവിൻ്റെ അസഭ്യവർഷം. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ചെമ്പം തൊട്ടി മൃഗസംരക്ഷണ ഓഫീസിലെ ഷാജഹാനെന്ന ജീവനക്കാരനെയാണ് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.
മൃഗസംരക്ഷണ ഓഫീസിലെ ജീവനക്കാരനായ ഷാജഹാനെയാണ് പി. സന്തോഷ് കുമാർ എം.പി യുടെ പ്രൈവറ്റ് സെക്രട്ടറിയും ജോയൻ്റ് കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ റോയ് ജോസഫ് അസഭ്യം പറഞ്ഞ് ഓഫീസിൽ കയറി കാൽ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
തങ്ങളാണ് നിനക്ക് ജോലി വാങ്ങിത്തന്നതെന്ന് ഓർക്കണമെന്നും വെറുതെ വിടില്ലെന്നുമാണ് ഭീഷണി മുഴക്കിയത്. ഇതിൻ്റെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകൾ നടത്തിയ പണിമുടക്ക് സമരത്തിൽ ഭരണകക്ഷി സംഘടനയായ സി.പി.ഐയുടെ ജോയിന്റ് കൗണ്‍സിലും പങ്കെടുത്തിരുന്നു.