സ്വാമി ആനന്ദ തീർത്ഥൻ്റെ ജീവിതം പറയുന്ന 'ചോയ' നാടകം ആദ്യാവതരണം ജൂലായ് 26 ന് കുളപ്പുറത്ത് അരങ്ങേറും
കുളപ്പുറംവായനശാല ആൻഡ് ഗ്രന്ഥാലയം 75ാം വാർഷികാഘോഷങ്ങൾ ( പ്ളാറ്റിനം ജൂബിലി ) ഡിസംബറിൽ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെൻ്റോടെ സമാപിക്കുമെന്ന് വായനശാല ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ
കണ്ണൂർ: കുളപ്പുറംവായനശാല ആൻഡ് ഗ്രന്ഥാലയം 75ാം വാർഷികാഘോഷങ്ങൾ ( പ്ളാറ്റിനം ജൂബിലി ) ഡിസംബറിൽ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെൻ്റോടെ സമാപിക്കുമെന്ന് വായനശാല ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർഷികത്തിൻ്റെ ഭാഗമായി ആർ ഉണ്ണി മാധവൻ എഴുതിയ നാടകം 'ചേയാ'. അവതരിപ്പിക്കും. അടിയുറച്ച ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായ സ്വാമി ആനന്ദതീർത്ഥൻ ശ്രീനാരായണഗുരുവിൻ്റെ അവസാനത്തെ ശിഷ്യനാണ്.
ഹരിജനോദ്ധാരണം ജീവിതവ്രതമാക്കിയ സ്വാമി ആനന്ദതീർത്ഥൻ കേര ളീയ നവോത്ഥാനത്തിന് നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്. അധഃസ്ഥിത വിഭാഗ ത്തിന്റെ വിമോചനത്തിനും അവകാശങ്ങൾക്കും വേണ്ടി സ്വാമികൾ നടത്തിയ ഒറ്റയാൾപ്പോരാട്ടം ത്യാഗഭരിതമാണ്. ആ ജീവിതമാണ് ആർ ഉണ്ണിമാധവൻ എഴു തിയ നോവൽ '
ജൂലായ് 26ന് രാത്രി 7.30 ന് വായനശാല ഓഡിറ്റോറിയത്തിൽ നാടകം അരങ്ങേറും. ആദ്യ അവതരണത്തിൻ്റെ ഉദ്ഘാടനം ഇബ്രാഹിം വെങ്ങര നിർവ്വഹിക്കുന്നു. എം വിജിൻ എംഎൽഎ ടി വി രാജേഷ്, സി കെ പി പത്മനാഭൻ, ഡോ ഇ വി രാമകൃഷ്‌ണൻ, ഇ പി രാജഗോപാലൻ എന്നിവർ പങ്കെടുക്കും.
സുരേഷ് ബാബു ശ്രീസ്ഥ രചന നടത്തിയ നാടകം 'ചേയാ' സംവിധാനം ഡോ സാംകുട്ടി പട്ടങ്കരിയാണ്. ഗാനങ്ങൾ പ്രഭാവർമ്മയും സംഗീതം ഡോ എ എസ് പ്രശാന്ത്കൃഷ്‌ണനും ചമയവും കോസ്റ്റ്യൂമും ക്ലിൻ്റ് പവിത്രനും നിർവ്വഹിക്കുന്നു.
രംഗനിർമ്മാണം ഹരിദാസ് ബക്കളവും സംഗീ തനിയന്ത്രണം മനോജ്‌കുമാറും സംവിധാന സഹായം പ്രകാശൻ ചെങ്ങലു മാണ്. അരങ്ങിൽ സുരേഷ് പരിയാരം, മണി മുട്ടം, പ്രകാശൻ ചെങ്ങൽ, ടി വി ഉണ്ണികൃഷ്ണൻ, രാമദാസ് നെരുവമ്പുറം, പ്രീത പി, രതീഷ് കുളപ്പുറം ബിന്ദു മനോജ്, പ്രകാശൻ നടുവലത്, സജിത്‌കുമാർ വി വി, ചന്ദ്രശേഖരൻ മാസ്റ്റർ ബാലകൃഷ്ണൻ ടി വി, പവിത്രൻ പി വി, ഉപന്ദ്രൻ പി വി, രമേശൻ കുന്നുമ്മൽ, ധീരജ്, സ്‌മിത സഹദേവൻ ആദർശ് പാറമ്മൽ അനിത പരിയാരം ആർദ്ര കെ, നിഹാര രതീഷ് എന്നിവരാണ് വിവിധ വേഷങ്ങളിൽ എത്തുന്നത്.വാർത്താ സമ്മേളനത്തിൽ വായനശാല പ്രസി. എം ദിവാകരൻ, സെക്രട്ടറി ടി.വിഅനീഷ് ആർ ഉണ്ണിമാധവൻ, ടി.ടി രാകേഷ് എന്നിവർ പങ്കെടുത്തു.