എൻ.ജി.ഒ അസോസിയേഷൻ കണ്ണൂരിൽ കുറ്റവിചാരണ സദസ് നടത്തി

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി കൈകൊള്ളണം എന്ന് ആവശ്യപ്പെട്ടും കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും എൻ.ജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റവിചാരണ സദസ് നടത്തി.

 

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി കൈകൊള്ളണം എന്ന് ആവശ്യപ്പെട്ടും കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും എൻ.ജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റവിചാരണ സദസ് നടത്തി. കണ്ണൂർ ജില്ലാ കലക്ട്രേറ്റിന് മുന്നിൽ നടന്ന  കുറ്റ വിചാരണ സദസ് ഡി സി സി പ്രസിഡൻ്റ് അഡ്വ :മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ.വി മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ രാജേഷ് ഖന്ന കുറ്റവിചാരണ പത്രിക വായിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർമാരായ കെ.വി അബ്ദുൾ റഷീദ് , എ . ഉണ്ണികൃഷ്ണൻ, അഷറഫ് ഇരിവേരി പി.നന്ദകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.സത്യൻ സ്വാഗതവും ജില്ലാ ട്രഷറർ വി. അർ സുധീർ നന്ദിയും പറഞ്ഞു.

സംസ്ഥാന കമ്മിറ്റി ആഗങ്ങളായ അശ്റഫ് മമ്പറം, ടി.പി ശ്രീനിവാസൻ കെ. അസിം ബു, രാജേഷ് ബാബു ജില്ലാ സഹഭാരവാഹികളായ ഇ.പി. അബ്ദുള്ള, ടി. നാരായണൻ പി.വി. വിനോദ്, കെ. ശ്രീകാന്ത്, നജ്മ സി, പി.പ്രദീപൻ, എം എൻ ലക്ഷമണൻ, രത്നേഷ് എൻ.കെ, ജയശ്രീ എ എൻ എന്നിവർ നേതൃത്വം നൽകി.