പയ്യാമ്പലം ബീച്ച് പുലിമുട്ട് നിർമ്മാണം മേയറും സംഘവും സന്ദർശിച്ചു വിലയിരുത്തി

കണ്ണൂർ കോർപ്പറേഷൻ്റെ അമൃത് പദ്ധതി യിൽ പ്പെടുത്തി പയ്യാമ്പലത്ത് നിർമ്മിച്ച ഗ്രോയിൻ പ്രുലിമുട്ട്) നിർമ്മാണം മേയറും സംഘവും സന്ദർശിച്ചു. പടന്ന തോടിൻ്റെ ഒഴുക്ക് തടസപ്പെടാത്ത
 

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ്റെ അമൃത് പദ്ധതി യിൽ പ്പെടുത്തി പയ്യാമ്പലത്ത് നിർമ്മിച്ച ഗ്രോയിൻ പ്രുലിമുട്ട്) നിർമ്മാണം മേയറും സംഘവും സന്ദർശിച്ചു. പടന്ന തോടിൻ്റെ ഒഴുക്ക് തടസപ്പെടാത്ത രീതിയിൽ നിർമ്മിച്ച ഗ്രോയിൻ നിർമ്മാണം പൂർത്തിയായി ഉൽഘാടനത്തിന് സജ്ജമായിരിക്കുകയാണ്. പുലിമുട്ടിൻ്റെ ഗുണം പൂർണ്ണമായി ലഭിക്കുന്നതിന് 3 വർഷത്തെ സമയം വേണമെന്നാണ് വിദഗ്ദ സമിതിയുടെ  അഭിപ്രായം.

പൂർണ്ണമാവുന്നതോടുകൂടി പടന്ന തോട്ടിലൂടെയുള്ള വെള്ളത്തിൻ്റെ ഒഴുക്കിന് വേഗത കൂടുമെന്നും ' അഭിപ്രായപ്പെട്ടു. കള്ളക്കടൽ പ്രതിഭാസം മൂലം നിലവിൽ മണൽതിട്ട രൂപപ്പെടുന്നത് നീക്കം ചെയ്യുന്നതിനായി വാഹനം ഇറക്കുന്നതിന് ഗ്രോയിന് മുകളിലൂടെ റാമ്പ് നിർമ്മിക്കുന്നതിനും പദ്ധതി തയ്യാറാകുന്നുണ്ട്.

സംയുക്ത പരിശോധനയിൽ മേയർ മുസ്ലിഹ് മഠത്തിൽ ഡെപ്യൂട്ടി മേയർ അഡ്വ. ഇന്ദിര, സ്ഥിരം സമിതി ചെയർമാൻമാരായ വി.കെ ശ്രീലത, സിയാദ് തങ്ങൾ, 'സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ജയസൂര്യ , ശ്രീജ ആരംഭൻ, ഹാർബർ എക്സിക്യൂട്ടിവ് എഞ്ചിനിയർ ലിൻഡ. , അസി. എഞ്ചിനിയർ ബിജു. കോർപ്പറേഷൻ എഞ്ചിനിയറിംഗ് വിഭാഗം ജസ്വന്ത്, വൽസൻ, അഡീഷനൽ സെക്രട്ടറി ജയകുമാർ സി. അമൃത് കോർഡിനേറ്റർ റിൽസൺ എന്നിവർ പങ്കെടുത്തു