കുപ്പം -മംഗലശ്ശേരി പുഴയിൽ സംഘടിപ്പിക്കുന്ന മലബാർ ജലോത്സവം സീസൺ 7 വ്യത്യസ്‌ത ജലവിസ്‌മയകാഴ്‌ചകളോടെ ഒക്ടോബർ 4 ന് തുടക്കമാകും
കേരള ടൂറിസം വകുപ്പിൻ്റെ സഹകരണത്തോടെ കുപ്പം -മംഗലശ്ശേരി പുഴയിൽ സംഘടിപ്പിക്കുന്ന മലബാർ ജലോത്സവം സീസൺ 7 വ്യത്യസ്‌ത ജലവിസ്‌മയകാഴ്‌ചകളോടെ 2026 ഒക്ടോബർ 4 ന് കുപ്പം -മംഗലശ്ശേരി പുഴയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉത്തരമേഖലാ വള്ളം കളി മത്സരങ്ങൾ, വനിതാവളംകളി, ഫ്ളൈബോർഡ് പ്രകടനം, ജലസാ ഹസിക പ്രകടനങ്ങൾ എന്നിവയും കുപ്പം-മംഗലശ്ശേരി പുഴയിൽ സംഘടിപ്പിക്കുന്നുണ്ട്.

സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. എം വിജിൻ.എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാകലക്‌ടർ പി.വിഷ്ണുരാജ് ഐ.എ.എസ്, കണ്ണൂർ റൂറൽ എസ്. പി ഉമേഷ് ഗോയൽ ഐ.പി.എസ്, മുൻ എം.എൽ.എ. ടി.വി രാജേഷ് എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും. പ്രശസ്ത സിനിമാതാരങ്ങളായ ബാബു ആൻ്റണി, സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബാലതാരം റാനിയ റഫീഖ് എന്നിവരും വിശിഷ്‌ടാഥിതികളായി പങ്കെടുക്കും.
പുരുഷ വനിതാടീമുകളിലായി നിലവിൽ 20 ടീമുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. വിജയികളെ കാത്തിരി ക്കുന്നത് മൂന്ന് ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസ് ആണ്. കാസർഗോഡ്,കണ്ണൂർ ജില്ലകളിൽ നിന്നുമാണ് പ്രധാനമായും ടീമുകൾ പങ്കെടുക്കുന്നത്. ജലോത്സവത്തിൻ്റെ ഭാഗമായി ടീമുകൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. നെഹ്രുട്രോഫി വള്ളംകളിയിലെ തുഴച്ചിൽ ടീമംഗങ്ങൾ വിവിധ ടീമുകൾക്കുവേണ്ടി മത്സരരംഗത്തുണ്ട്. 2012 വർഷം മുതൽ സംഘടിപ്പിച്ചുവരുന്ന മലബാർ ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തുക യാണെങ്കിൽ വടക്കൻ മലബാറിൻ്റെ അനന്തമായ ടൂറിസം സാദ്ധ്യതകൾക്ക് മുതൽക്കൂട്ടാകുമെന്ന് സംഘാടക സമിതി വിശ്വസിക്കുന്നു.