കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം തളിപ്പറമ്പ് പ്രസ് ഫോറത്തിൽ വച്ച് നടന്നു
കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തളിപ്പറമ്പ് പ്രസ് ഫോറത്തിൽ നടന്ന ചടങ്ങിൽ ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ പ്രകാശനം നിർവഹിച്ചു. മീഡിയ പബ്ലിസിറ്റി ചെയർമാൻ കെ. മുഹമ്മദ് ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി.പി. ഷഫീഖ് സ്വാഗതം പറഞ്ഞു
തളിപ്പറമ്പ്: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തളിപ്പറമ്പ് പ്രസ് ഫോറത്തിൽ നടന്ന ചടങ്ങിൽ ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ പ്രകാശനം നിർവഹിച്ചു. മീഡിയ പബ്ലിസിറ്റി ചെയർമാൻ കെ. മുഹമ്മദ് ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി.പി. ഷഫീഖ് സ്വാഗതം പറഞ്ഞു.
ഒക്ടോബർ 31, നവംബർ 02, 03 തീയതികളിലായി തളിപ്പറമ്പിലെ നാല് വേദികളിലാണ് ഇത്തവണത്തെ ശാസ്ത്രോത്സവം നടക്കുന്നത്. മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ, സീതി സാഹിബ് ഹയർസെക്കാൻഡറി സ്കൂൾ, ടാഗോർ വിദ്യാനികേതൻ, സർസയ്യിദ് ഹയർസെക്കാൻഡറി സ്കൂൾ എന്നിവയാണ് പ്രധാന വേദികൾ. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. മേളകൾ എന്നിവ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. അയ്യായിരത്തിലേറെ വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും.
ചടങ്ങിൽ ഡോ. എസ്.കെ. ജയദേവൻ, പി. സഷീർ, പി.കെ. രാജേന്ദ്രൻ, ഫൈസൽ ചെറുകുന്നോൻ, വി.വി. ഉസ്മാൻ, പി.കെ. ഷംസുദ്ദീൻ, സി.വി.എൻ. യാസറ, സുഹൈൽ തളിക്കാരൻ, എം.വി. രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.