കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ഏരിയ സമ്മേളനം ഞായറാഴ്ച ചൊറുക്കള കുറുമാത്തൂർ ബാങ്ക് ഓഡിറ്റൊറിയത്തിൽ നടക്കും

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ഏരിയ സമ്മേളനം ഞായറാഴ്ച ചൊറുക്കള കുറുമാത്തൂർ ബാങ്ക് ഓഡിറ്റൊറിയത്തിൽ നടക്കും. സമിതി സംസ്ഥാന കമ്മിറ്റി അംഗം സി കെ വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

തളിപ്പറമ്പ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ഏരിയ സമ്മേളനം ഞായറാഴ്ച ചൊറുക്കള കുറുമാത്തൂർ ബാങ്ക് ഓഡിറ്റൊറിയത്തിൽ നടക്കും. സമിതി സംസ്ഥാന കമ്മിറ്റി അംഗം സി കെ വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.സമ്മേളനത്തിൻ്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് ചെറുക്കള കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്ര നടത്തും. തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എം ലത്തീഫ്,ഏരിയ സെക്രട്ടറി കെ വി മനോഹരൻ, കെ പി ഭാർഗവൻ,ടി പി രാജൻ, ടി ടി സുനിൽ കുമാർ, തുടങ്ങിയവർ  പങ്കെടുത്തു