കാസർകോട്  ജില്ലാ കളക്ടർ കാസർകോട് ജനറൽ ആശുപത്രി സന്ദർശിച്ചു

കാസർകോട് ജനറൽ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് മുന്നോടിയായി ജില്ലാ കളക്ടർ ആശുപത്രി സന്ദർശിച്ചു.  കാസർകോട് ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

 

കാസർകോട്  : കാസർകോട് ജനറൽ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് മുന്നോടിയായി ജില്ലാ കളക്ടർ ആശുപത്രി സന്ദർശിച്ചു.  കാസർകോട് ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബി സന്തോഷ്, കെ.ഡി.പി സ്പെഷ്യൽ ഓഫീസർ വി. ചന്ദ്രൻ,  കാസർകോട് ജനറൽ ആശുപത്രി ആർ.എം.ഒ ഡോ.സന്ധ്യ, എഞ്ചിനീയർ അനിൽകുമാർ, കരാറുകാരൻ തുടങ്ങിയവർ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.