രാഗേഷ് കായലൂരിൻ്റെ കുടുംബത്തിന് പത്രപ്രവർത്തക യൂനിയൻ ഇൻഷൂറൻസ് തുക കൈമാറി
ദേശാഭിമാനി റിപ്പോർട്ടായിരുന്ന അന്തരിച്ച രാഗേഷ് കായലൂരിൻ്റെ കുടുംബത്തിന് പത്രപ്രവർത്ത യൂണിയൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായുള്ള ഇൻഷുറൻസ് തുക കൈമാറി.
Sep 24, 2026, 19:53 IST
കണ്ണൂർ:ദേശാഭിമാനി റിപ്പോർട്ടായിരുന്ന അന്തരിച്ച രാഗേഷ് കായലൂരിൻ്റെ കുടുംബത്തിന് പത്രപ്രവർത്ത യൂണിയൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായുള്ള ഇൻഷുറൻസ് തുക കൈമാറി.
കെയുഡബ്ല്യു ജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ രാഗേഷ് കയലൂരിൻ്റെ ഭാര്യ പി ജിഷയെ തുക ഏൽപ്പിച്ചു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് സി സുനിൽ കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജസ്‌ന ജയരാജ്, പ്രശാന്ത് പുത്തലത്ത് എന്നിവർ പങ്കെടുത്തു. ട്രഷറർ കെ സതീശൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി എം സന്തോഷ് നന്ദിയും പറഞ്ഞു.