ടി ടി കെ ദേവസ്വത്തിന് കീഴിലുള്ള കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലെ നടപ്പന്തൽ പ്രവൃത്തി ഉദ്ഘാടനം 2026 ഒക്ടോബർ 4 ന്

ടി ടി കെ ദേവസ്വത്തിന് കീഴിലുള്ള കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന നടപ്പന്തലിന്റെ പ്രവൃത്തി ഉദ്ഘാടനം 2026 ഒക്ടോബർ 4 ന് രാവിലെ 8.30ന് നടക്കും. ടി.ടി.കെ ദേവസ്വം പ്രസിഡണ്ട്  ടി. പി വിനോദ് കുമാർ ക്ഷേത്രാങ്കണത്തിൽ വച്ച്  ഉദ്ഘാടന ചടങ്ങ് നിർവഹിക്കും.

 

കാഞ്ഞിരങ്ങാട് : ടി ടി കെ ദേവസ്വത്തിന് കീഴിലുള്ള കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന നടപ്പന്തലിന്റെ പ്രവൃത്തി ഉദ്ഘാടനം 2026 ഒക്ടോബർ 4 ന് രാവിലെ 8.30ന് നടക്കും. ടി.ടി.കെ ദേവസ്വം പ്രസിഡണ്ട്  ടി. പി വിനോദ് കുമാർ ക്ഷേത്രാങ്കണത്തിൽ വച്ച്  ഉദ്ഘാടന ചടങ്ങ് നിർവഹിക്കും. 40 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന 5000 സ്ക്വയർ ഫീറ്റ് നടപ്പന്തലിന്, 12 തൂണുകൾ ഉണ്ടായിരിക്കും. നാട്ടുകാരുടെ നേതൃത്വത്തിലുള്ള നവീകരണ കമ്മിറ്റിയാണ് പ്രവർത്തനം നടത്തുന്നത്.

 നവീകരണ കമ്മിറ്റി ചെയർമാൻ  പി. വി പത്മനാഭൻ അധ്യക്ഷനായ ചടങ്ങിൽ ക്ഷേത്രം ഭാരവാഹികൾ,  നവീകരണ കമ്മിറ്റി ഭാരവാഹികൾ, ട്രസ്റ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.