ഇഡാ ഫെസ്റ്റ് നൃത്തോത്സവം നവംബർ 30 ന് കണ്ണൂരിൽ തുടങ്ങും

ഇന്ത്യ ഡാൻസ് അലയൻസ് ഒരുക്കുന്ന എഴാമത് ഇഡാ ഫെസ്റ്റ് നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടത്തും. ഇന്ത്യയിലും അന്താ രാഷ്ട്ര തലത്തിലും പ്രശസ്തി ആർജിച്ച നർത്തകരാണ് ഇത്തവണയും ഇഡാ ഫെസ്റ്റിൽ നൃത്തം അവതരിപ്പിക്കുന്നത്. 

 

കണ്ണൂർ: ഇന്ത്യ ഡാൻസ് അലയൻസ് ഒരുക്കുന്ന എഴാമത് ഇഡാ ഫെസ്റ്റ് നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടത്തും. ഇന്ത്യയിലും അന്താ രാഷ്ട്ര തലത്തിലും പ്രശസ്തി ആർജിച്ച നർത്തകരാണ് ഇത്തവണയും ഇഡാ ഫെസ്റ്റിൽ നൃത്തം അവതരിപ്പിക്കുന്നത്. 

നവംബർ 30 നു 6.15നു ഗോപിക വർമ്മയുടെ മോഹിനിയാട്ടം ഉണ്ടാകും. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയാണ് ഗോപിക വർമ. തുടർന്ന് റെഡ്‌ഡി ലക്ഷ്മിയുടെ കുച്ചിപ്പുടിയും, പിന്നീട് ആര്യനന്ദേനയുടെ ഒഡീസിയും അരങ്ങേറും.

ഡിസംബർ 1നു വൈകിട്ട് 6.15നു അവിനാവ് മുഖേഖർജിയുടെ കഥക്, തുടർന്ന് 7നു കലാശ്രീ രമാ വൈദ്യനാഥൻ്റെ ഭാരതനാട്യം പെർഫോമൻസും ഉണ്ടായിരിക്കുന്നതാണ്.കലാകായിക സാംസ്കാരിക രംഗത്തെ പ്രമുഖർ രണ്ടുദിവസത്തെ ന്യത്തോത്സവത്തി ൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംഘടകാരായ ഷൈജ ബിനീഷ്, ബിനീഷ് കിരൺ എന്നിവർ പങ്കെടുത്തു.