താവത്ത് വീടിന് നേരെ ബോംബേറ്; പൊലിസ് അന്വേഷണമാരംഭിച്ചു

താവം പള്ളിക്കരയില്‍ വീടിനു നേരെ ബോംബേറ്. വി.പി.കുഞ്ഞാമിനയുടെ വീടിനു നേരെയാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ നാടന്‍ ബോംബ് എറിഞ്ഞത്. മൂന്ന് തവണയായി ഉഗ്രശബ്ദത്തോടെയാണ് ബോംബുകള്‍ പൊട്ടിയത്.
 

പഴയങ്ങാടി: താവം പള്ളിക്കരയില്‍ വീടിനു നേരെ ബോംബേറ്. വി.പി.കുഞ്ഞാമിനയുടെ വീടിനു നേരെയാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ നാടന്‍ ബോംബ് എറിഞ്ഞത്. മൂന്ന് തവണയായി ഉഗ്രശബ്ദത്തോടെയാണ് ബോംബുകള്‍ പൊട്ടിയത്. ഒന്നിന് പിറക്കേ മൂന്ന് തവണയാണ് ബോംബേറ് നടന്നത്. 

ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും പുക കാരണം ഒന്നും കാണാന്‍ പറ്റിയില്ല. സംഭവം നടക്കുന്ന സമയത്ത് സ്ത്രീകളും കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പേടി കാരണം  വീടിന് പുറത്ത് ഇറങ്ങാന്‍  ഇവർക്ക് കഴിഞ്ഞില്ല. ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയതിന് ശേഷമാണ് വീട്ടുകാര്‍ പുറത്തേക്ക് വന്നത്.

സംഭവത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് അറിവായിട്ടില്ല. കണ്ണപുരം എസ് ഐ. കെ.ശൈലേന്ദ്രനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.