വേനൽ മഴയോട് ഒപ്പമെത്തിയ ചുഴലിക്കാറ്റിൽ കൂത്തുപറമ്പ് ചിറ്റാരിപറമ്പിൽ ജിംനേഷ്യം തകർന്നു
ശനിയാഴ്ച്ച ഉച്ചയോടെയുണ്ടായ കനത്ത വേനൽ മഴയിലും ചുഴലികാറ്റിലും ചിറ്റാരിപ്പറമ്പിൽ നാശനഷ്ടം. ചുഴലികാറ്റിൽ ചിറ്റാരിപറമ്പിലെ പി.വി ജിംനേഷ്യംപൂർണമായും തകർന്നു. മേൽക്കൂരയിലെ
Mar 29, 2026, 10:52 IST
കൂത്തുപറമ്പ് : ശനിയാഴ്ച്ച ഉച്ചയോടെയുണ്ടായ കനത്ത വേനൽ മഴയിലും ചുഴലികാറ്റിലും ചിറ്റാരിപ്പറമ്പിൽ നാശനഷ്ടം. ചുഴലികാറ്റിൽ ചിറ്റാരിപറമ്പിലെ പി.വി ജിംനേഷ്യംപൂർണമായും തകർന്നു. മേൽക്കൂരയിലെ ഷീറ്റുകൾ പാറിപ്പോവുകയും ഒരു ഭാഗം തകർന്ന് വീഴുകയും ചെയ്തു.
ജിം ഉപകരണങ്ങളും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ അറിയിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് ചിറ്റാരിപറമ്പ്, കൂത്തുപറമ്പ്, നിടുംപൊയിൽ മേഖലകളിൽ വേനൽ മഴയോടൊപ്പം ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്.
നിടുംപൊയിൽ, ടൗണിന് സമീപം മരം റോഡിനു കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. ചിറ്റാരിപ്പറമ്പിൽ കടയുടെ മുകളിലെ ഷീറ്റ് ഇളകി റോഡിലേക്ക് വീണു. ചുഴലിക്കാറ്റിൽ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.