ക​ണ്ണൂ​രി​ൽ യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന കേസിൽ അറസ്റ്റിലായ സംഘത്തലവന് കൊലക്കേസ് പ്രതികളുമായി ബന്ധം

അ​പ​ക​ട​മു​ണ്ടാ​ക്കി​യും ത​ട്ടി​ക്കൊ​ണ്ടുപോ​യും വാ​ഹ​ന യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന കേസിൽ കണ്ണൂരിൽ പിടിയിലായ സം​ഘ​ത്ത​ല​വ​ന് കൊലപാതക കേസിലെ പ്രതികളുമായി ബന്ധമെന്ന് ആരോപണം.

 
The gang leader arrested in the case of robbing in Kannur has links with the accused in the murder case

കണ്ണൂർ: അ​പ​ക​ട​മു​ണ്ടാ​ക്കി​യും ത​ട്ടി​ക്കൊ​ണ്ടുപോ​യും വാ​ഹ​ന യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന കേസിൽ കണ്ണൂരിൽ പിടിയിലായ സം​ഘ​ത്ത​ല​വ​ന് കൊലപാതക കേസിലെ പ്രതികളുമായി ബന്ധമെന്ന് ആരോപണം. ധനേഷ് വധക്കേസിൽ പ്രതിയായി ജയിലിൽ കിടന്ന യുവാവ് മുഴത്തടത്ത് ഇയാൾ താമസിച്ചിരുന്ന സ്ഥലത്ത് എത്തിയിരുന്നതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ ഇവിടെ എത്തിയിരുന്നതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്.

കൊ​റ്റാ​ളി അ​ത്താ​ഴ​ക്കു​ന്ന് സ്വ​ദേ​ശി കെ. ​മ​ജീ​ഫി​നെ​യാ​ണ് മ​യ്യി​ൽ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി. ​സി സ​ഞ്ജ​യ്, എ​സ്ഐ പ്ര​ശോ​ഭ് എ​ന്നി​വ​രും ക​ണ്ണൂ​ർ എ​സി​പി ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ സ്ക്വാ​ഡും ചേ​ർ​ന്ന് സാഹസികമായി പിടികൂടിയത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​ന്ന പ്ര​തി രക്ഷപ്പെടുന്നതിനിടെയാണ് സാഹസികമായി പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ മു​ഴ​ത്ത​ട​ത്തെ ഒ​രു മു​റി​യി​ൽ പ്ര​തി ഒ​ളി​ച്ചു താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ ആ​സൂ​ത്രി​ക നീ​ക്ക​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്.

പോ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ചേ​ലേ​രി​യി​ലും ച​ക്ക​ര​ക്ക​ല്ലി​ലും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ച്ച് യാ​ത്ര​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പ​ണം ക​വ​ർ​ന്ന കേ​സി​ലും ക​ഴി​ഞ്ഞ 28ന് ​ക​ക്കാ​ട് സ്വ​ദേ​ശി അ​ൻ​സീ​ബി​നെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി കാ​റി​ടി​ച്ച് അ​ക്ര​മി​ച്ച കേ​സി​ലെ​യും പ്ര​തി​യാ​ണ്.

സാ​മാ​ന രീ​തി​യി​ൽ മ​റ്റി​ട​ങ്ങ​ളി​ലും കൊ​ള്ള ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇയാളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ന്വേ​ഷ സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ജ​യ​ൻ, ഷാ​ജി, സീ​നി​യ​ർ സി​പി​ഒ മാ​രാ​യ സ്നേ​ഹേ​ഷ്, സാ​ദി​ഖ്, സി​പി​ഒ​മാ​രാ​യ വി​നീ​ത്, വി​ജി​ൽ​മോ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു