കൻസുൽ ഉലമ ഹംസ ഉസ്താദിന്റെ എട്ടാം ആണ്ട് അനുസ്മരണവും അൽ മഖർ സനദ് ദാന സമ്മേളനവും ശനി ഞായർ ദിവസങ്ങളിൽ നടക്കും
സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് അഞ്ച് പതിറ്റാണ്ട് കാലം നേതൃത്വം നല്കിയ, വൈജ്ഞാനിക വീഥിയെ അടയാളപ്പെടുത്തിയ കൻസുൽ ഉലമ ഹംസ ഉസ്താദിന്റെ എട്ടാം ആണ്ട് അനുസ്മരണവും അൽ മഖർ സനദ് ദാന സമ്മേളനവും ഓഗസ്റ്റ് 1, 2 ദിവസങ്ങളിൽ (ശനി, ഞായർ) നടക്കും.കേരളീയ മുസ്‌ലിംകളുടെ ആത്മീയ, വൈജ്ഞാനിക വളർച്ചയിൽ നിസ്തുല്ല്യമായ പങ്കുവഹിച്ച കൻസുൽ ഉലമ ഹംസ മുസ്‌ലിയാരുടെ വിയോഗം 2018 ഒക്ടോബർ 24 ന് ആയിരുന്നു.
തളിപ്പറമ്പ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് അഞ്ച് പതിറ്റാണ്ട് കാലം നേതൃത്വം നല്കിയ, വൈജ്ഞാനിക വീഥിയെ അടയാളപ്പെടുത്തിയ കൻസുൽ ഉലമ ഹംസ ഉസ്താദിന്റെ എട്ടാം ആണ്ട് അനുസ്മരണവും അൽ മഖർ സനദ് ദാന സമ്മേളനവും ഓഗസ്റ്റ് 1, 2 ദിവസങ്ങളിൽ (ശനി, ഞായർ) നടക്കും.കേരളീയ മുസ്‌ലിംകളുടെ ആത്മീയ, വൈജ്ഞാനിക വളർച്ചയിൽ നിസ്തുല്ല്യമായ പങ്കുവഹിച്ച കൻസുൽ ഉലമ ഹംസ മുസ്‌ലിയാരുടെ വിയോഗം 2018 ഒക്ടോബർ 24 ന് ആയിരുന്നു.
ഉത്തര കേരളത്തിലെ ഉന്നത ജ്ഞാന കേന്ദ്രങ്ങളായ ജാമിഅഃ സഅദിയ്യ, അൽ മഖർ സ്ഥാപനങ്ങളുടെ ശില്പി, അനാഥകളുടെയും, അഗതികളുടെയും അഭയം. മത-ഭൗതിക വിജ്ഞാനം സ്വായത്തമാക്കിയ അമാനികൾ. നിലവിൽ അഞ്ഞൂറിലേറെ അമാനികൾ സാംസ്‌കാരിക സേവന മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അൽമഖർ സനദ് ദാന. സമ്മേളനത്തിൽ എൺപത് അമാനികൾ കൂടി ബിരുദം നേടി കർമ്മ രംഗത്തേക്കിറങ്ങുകയാണ്. സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ നേതൃത്വം നൽകും. തുടർന്ന് മാട്ടൂൽ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ മഖാം, നരിക്കോട് ഉസ്താദ് മഖാം, പി.കെ അബൂബക്കർ മുസ്‌ലിയാർ മഖാം എന്നിവിടങ്ങളിലും സിയാറത്തുകൾസയ്യിദ് ഹൈദ്രോസ് തങ്ങൾ മാട്ടൂൽ, സയ്യിദ് സഅദുദ്ധീൻ തങ്ങൾ ഇരിക്കൂർ, സയ്യിദ് താജുദ്ധീൻ തങ്ങൾ പുല്ലാര തുടങ്ങിയവർ നേതൃത്വം നൽകും.
പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് അസ്വർ നിസ്കാരാനന്തരം നടക്കുന്ന കൻസുൽ ഉലമ മഖാം സിയാറത്തിന് സയ്യിദ് സഅദുദ്ദീൻ തങ്ങൾ വളപട്ടണം നേതൃത്വം നൽകും. സ്വാഗത സംഘം ചെയർമാനും സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.പി. അബ്ദുൽ ഹകീം സഅദി പതാക ഉയർത്തും. തുടന്ന് ഖത്‌മുൽ ഖുർആൻ മജ്ലിസിന് സയ്യിദ് ത്വയ്യിബുൽ ബുഖാരി മാട്ടൂൽ നേതൃത്വം നൽകും. ശാദുലി ഹളറക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾ നേതൃത്വം വഹിക്കും. വൈകുന്നേരം 7 ന് നടക്കുന്ന ആത്മീയ സമ്മേളനത്തിൽ കാടാച്ചിറ അബ്ദുർറഹ്മാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി. അബ്ദുർറഹ്‌മാൻ ബാഖവി പരിയാരം ഉത്ഘാടനം ചെയ്യും. വി.പി.എ തങ്ങൾ ആട്ടീരി ഉൽബോധന പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുർറഹ്‌മാൻ ഷഹീർ അൽ ബുഖാരി പൊസോട്ട് ദിക്ർ ഹൽഖക്ക് കർമികത്വം വഹിക്കും.
ഓഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 5.45 ന് മഹ്ളറത്തുൽ ബദ്‌രിയ്യയോടെയാണ് പരിപാടികൾ ആരംഭിക്കുക. മുഹമ്മദ് മുസ്‌ലിയാർ നുച്യാട് ആമുഖം അവതരിപ്പിക്കും. മഹ്മൂദ് അൻവരി പൊത്താംകണ്ടം നേതൃത്വം നൽകും. രാവിലെ 9. 30 ന് നടക്കുന്ന സ്റ്റുഡന്റ്സ് കോൺഫറൻസ് പി.കെ. അലിക്കുഞ്ഞി ദാരിമിയുടെ അധ്യക്ഷതയിൽ ഡോ. അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, റോഷൻ നൂറാനി ക്ലാസുകൾക്ക് നേതൃത്വം നൽകും.10 മണിക്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ അസംബ്ലി യാർഡിൽ നടക്കുന്ന അമാനീസ് സംഗമം അബ്ദുസ്സ്വമദ് അമാനിയുടെ അധ്യക്ഷതയിൽ അൽമഖർ കോളേജ് ഓഫ് ശരീഅ പ്രിൻസിപ്പാൾ അബ്‌ദുൽ ഗഫൂർ ബാഖവി അൽകാമിലി ഉദ്ഘാടനം ചെയ്യും. മുഹ്‌യുദ്ധീൻ ഫൈസി കയരളം, മുഹമ്മദ് കുഞ്ഞി ബാഖവി മുട്ടിൽ വിവിധ ക്ലാസുകൾക്ക് നേതൃത്വ നൽകും.
ഉച്ചക്ക് 2 ന് സമസ്ത ഉലമ ആക്ടിവിസത്തിന്റെ ഒരു നൂറ്റാണ്ട് സെഷഷനിൽ കാടാച്ചിറ യുടെ അധ്യക്ഷതയിൽ കെ. അബ്ദുറശീദ് ദാരിമി നൂഞ്ഞേരിയുടെ അധ്യക്ഷതയിൽ പി. പി. അബ്ദുൽ ഹകീം സഅദി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് 4 ഈ വർഷം കർമ്മ രംഗത്തിറങ്ങുന്ന അമാനിമാർക്കുള്ള സ്ഥാന വസ്ത്രം സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങൾ കൊയിലാണ്ടി വിതരണം നടത്തും. 5 മണിക്ക് നടക്കുന്ന ബുർദ മജ്ലിസിന് ഇമാം ബൂസ്വീരി ഫൗണ്ടേഷൻ ബുർദ ഇഖ്‌വാനുകൾ നേതൃത്വം നൽകും. സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ പാനൂർ പ്രാർത്ഥന നടത്തും. വൈകുന്നേരം 6 ന് നടക്കുന്ന അനുസ്മരണ സനദ് ദാന സമാപന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖ്വീഹ് തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിക്കും. അൽമഖർ വർക്കിംഗ് പ്രസിഡന്റ് പട്ടുവം കെ.പി അബൂബക്ർ മൗലവിയുടെ അധ്യക്ഷതയിൽ സമസ്ത ഉപാധ്യക്ഷൻ കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിക്കും.
സുൽത്വനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. . പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. കേരള വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് വിശിഷ്ടാതിഥിയാകും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്'രി സിലോൺ, അബ്‌ദുൽ ഗഫൂർ ബാഖവി അൽകാമിലി, എം. വിജിൻ എം.എൽ.എ, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. ത്വാഹിർ, തളിപ്പറമ്പ മുനിസിപ്പാലിറ്റി ചെയർമാൻ പി.കെ. സുബൈർപ്രഭാഷണം നടത്തും. എ.പി. അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, പി. ഹസ്സൻ മുസ്‌ലിയാർ വയനാട്, വി.പി.എം. ഫൈസി വില്ല്യാപ്പള്ളി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, മുസ്‌ത്വഫ ദാരിമി കടാങ്കോട്, സയ്യിദ് മുനീറുൽ അഹ്‌ദൽ മുഹിമ്മാത്ത്, ഹുസൈൻ സഅദി കെ.സി റോഡ്, പ്രൊഫസർ യു.സി. അബ്ദുൽ മജീദ്, എം.കെ. ഹാമിദ് മാസ്റ്റർ, മുഹമ്മദ് സഖാഫി ചൊക്ലി, കെ. അബ്ദുർറശീദ് മാസ്റ്റർ നരിക്കോട്, ഹനീഫ് പാനൂർ, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ, കെ.വി. സമീർ ചെറുകുന്ന്, ഫിർദൗസ് സഖാഫി കടവത്തൂർ, മുനവ്വിർ അമാനി പുറത്തീൽ, അനസ് ഹംസ അമാനി ഏഴാംമൈൽ, വി.വി. അബൂബക്കർ സഖാഫി, പി. ശംസുദ്ധീൻ സഖാഫി കൂനം, ബി.എ. മുഹമ്മദ് അജീർ സഖാഫി, മുഹമ്മദ് സാലിം പാമ്പുരുത്തി, അബ്ദുറഹ്‌മാൻ ഹാജി കുറ്റൂർ, അബ്ദുൽ ഖാദർ ഹാജി കല്ലറയ്ക്കൽ, മൻസൂർ ഹാജി ചെന്നൈ, മഹ്മൂദ് ഹാജി ഉമ്മുൽ ഖുവൈൻ, അബ്ദുസ്സലാം ഹാജി പോത്താംകണ്ടം, എസ്.പി. രമേശൻ മാസ്റ്റർ, സജി ഓതറ, എ. ജയൻ തുടങ്ങിയവർ സംബന്ധിക്കും.
സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര സ്വാഗതവും കെ.പി. അബ്ദുൽ ജബ്ബാർ ഹാജി നന്ദിയും പറയും.
പത്രസമ്മേളനത്തിൽ കെ.പി അബൂബക്ർ മൗലവി പട്ടുവം, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, കെ പി അബ്ദുൽ ജബ്ബാർ ഹാജി, പി.പി. അബ്ദുൽ ഹകീം സഅദി, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ എം വി അബ്ദുന്നാസിർ ഹാജി, കെ വി അബ്ദുൽ ഹകീം സഖാഫി അരിയിൽ തുടങ്ങിയവർ സംബന്ധിച്ചു.