സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള സെപ്റ്റംബര്‍ 18ന് കണ്ണൂര്‍ ധനലക്ഷ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള സെപ്റ്റംബര്‍ 18ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ധനലക്ഷ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 'ഭൂമിയുടെ അവകാശം അര്‍ഹരായവരുടെ കൈകളിലേക്ക്' എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന പട്ടയമേളയില്‍ 1845 പട്ടയങ്ങള്‍ വിതരണം ചെയ്യും.
കണ്ണൂർ : സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള സെപ്റ്റംബര്‍ 18ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ധനലക്ഷ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 'ഭൂമിയുടെ അവകാശം അര്‍ഹരായവരുടെ കൈകളിലേക്ക്' എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന പട്ടയമേളയില്‍ 1845 പട്ടയങ്ങള്‍ വിതരണം ചെയ്യും.
റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ പട്ടയമേള ഉദ്ഘാടനം ചെയ്യും. അഡ്വ. ടി ഒ മോഹനന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈദ്യുതി പരിസ്ഥിതി പാര്‍ലമെന്ററി കാര്യ മന്ത്രി അഡ്വ. സണ്ണി ജോസഫ് മുഖ്യാതിഥിയാവും. ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, സബ് കലക്ടര്‍ രവിമീണ, അസിസ്റ്റന്റ് കലക്ടര്‍ എന്‍ സ്വാതി, എഡിഎം കെ ബാലഗോപാലന്‍, മറ്റ് ഉദ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
പട്ടയ വിതരണം സുഗമമാക്കുന്നതിനായി ലാന്‍ഡ് ട്രിബ്യൂണല്‍ അടിസ്ഥാനത്തില്‍ ടോക്കണ്‍ വിതരണം ചെയ്യും. പട്ടയവിതരണത്തിനായി 15 കൗണ്ടറുകള്‍ ഉദ്ഘാടന വേദിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശം ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.