വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ 50 ലക്ഷം രൂപയുടെ മരണാനന്തര ധനസഹായ വിതരണം വ്യാഴാഴ്ച തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടക്കും
സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ മരണാനന്തര ആനുകൂല്യമായ 50 ലക്ഷം രൂപയുടെ വിതരണം വ്യാഴാഴ്ച (നവംബർ 26) വൈകിട്ട് മൂന്ന് മണിക്ക് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടക്കും. ട്രസ്റ്റിൽ അംഗങ്ങളായിരിക്കെ മരണമടഞ്ഞ പത്ത് പേരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് കൈമാറുന്നത്.
തളിപ്പറമ്പ്: സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ മരണാനന്തര ആനുകൂല്യമായ 50 ലക്ഷം രൂപയുടെ വിതരണം വ്യാഴാഴ്ച (നവംബർ 26) വൈകിട്ട് മൂന്ന് മണിക്ക് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടക്കും. ട്രസ്റ്റിൽ അംഗങ്ങളായിരിക്കെ മരണമടഞ്ഞ പത്ത് പേരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് കൈമാറുന്നത്. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ആനുകൂല്യ വിതരണം നിർവഹിക്കുമെന്ന് ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ദീപാരഞ്ജിത്ത്, പ്രതിപക്ഷ നേതാവ് ടി. ബാലകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളാകും.
മരണാനന്തര സഹായത്തിന് പുറമെ ചികിത്സാ സഹായവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പും ഉൾപ്പെടെ വിവിധ ക്ഷേമപ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തിവരുന്നുണ്ട്. ഇതുവരെ 335 കുടുംബങ്ങൾക്കായി പത്ത് കോടിയോളം രൂപയുടെ സാമ്പത്തിക സഹായം ട്രസ്റ്റ് വിതരണം ചെയ്തിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കൺവീനർ കെ.വി. ഉണ്ണികൃഷ്ണൻ, കെ.വി. മനോഹരൻ, ടി.പി. രാജൻ, ടി.ടി. സുനിൽകുമാർ, വി.വി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.