കൊട്ടാരം ബ്രദേർസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് 40-ാം വാർഷികാഘോഷ സമാപന സമ്മേളനം തളിപ്പറമ്പിൽ നടന്നു
തളിപ്പറമ്പ : കൊട്ടാരം ബ്രദേർസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് 40-ാം വാർഷികാഘോഷ സമാപന സമ്മേളനം തളിപ്പറമ്പിൽ നടന്നു. സമാപന സമ്മേളനം തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ : കൊട്ടാരം ബ്രദേർസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് 40-ാം വാർഷികാഘോഷ സമാപന സമ്മേളനം തളിപ്പറമ്പിൽ നടന്നു. സമാപന സമ്മേളനം തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ പി.രതീഷ് കുമാർ അധ്യക്ഷതവഹിച്ചു. ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂർ, നഗരസഭ കൗൺസിലർമാരായ കെ. രമേശൻ, സി.വി.ഗിരീശൻ എന്നിവർ സംസാരിച്ചു.
എതിർദിശ പത്രാധിപർ പി.കെ. സുരേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. സ്മരണിക പ്രകാശനം ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് നിർവ്വഹിച്ചു. യുവ സംഗീത പ്രതിഭ തേജസ് പ്രസീദ് സ്മരണിക ഏറ്റുവാങ്ങി.
പ്രശസ്ത നീന്തൽ താരം കെ. മോഹനൻ, പഞ്ചഗുസ്തിയിൽ ദേശീയ തലത്തിൽ ഇരട്ട സ്വർണ്ണം നേടിയ അക്ഷയ രമേശൻ എന്നിവരെയും വിവിധ മത്സരങ്ങളിലെ വിജയികളെയും പ്രതിഭകളെയും അനുമോദിച്ചു.
വിവിധ കലാപരിപാടികളും അരങ്ങേറി. സ്വാഗത സംഘം ജനറൽ കൺവീനർ പി.സുരേഷ് സ്വാഗതവും ട്രഷറർ ടി.ജയദേവൻ നന്ദിയും പറഞ്ഞു. പുരാവസ്തു - കരകൗശല ചിത്ര പ്രദർശനവും ഉണ്ടായി.