മൂന്നാം റൗണ്ടിലും മുഖ്യമന്ത്രിക്ക് തിരിച്ചടി; ധർമ്മടത്ത് കോട്ടകൾ ഇളകി, 'കൈ' പിടിക്കാൻ കേരളം  

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ 3 റൗണ്ട് പിന്നിട്ടപ്പോള്‍ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പിന്നിലായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയന്‍ പിന്നില്‍ പോയത്. പിന്നീട് അഞ്ചരക്കണ്ടിയിലെ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോഴാണ് മൂന്നാം റൗണ്ടിലും പിണറായി വിജയൻ പിന്നിലായത്.

 

 

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ 3 റൗണ്ട് പിന്നിട്ടപ്പോള്‍ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പിന്നിലായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയന്‍ പിന്നില്‍ പോയത്. പിന്നീട് അഞ്ചരക്കണ്ടിയിലെ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോഴാണ് മൂന്നാം റൗണ്ടിലും പിണറായി വിജയൻ പിന്നിലായത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്.

2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇത്തവണ യുവ സാന്നിധ്യമായ വി പി അബ്‌ദു‍ല്‍ റഷീദിനെയാണ് കോണ്‍ഗ്രസ് പോരാട്ടത്തിനായി ധര്‍മ്മടത്ത് ഇറക്കിയത്. കെ രഞ്ജിത്താണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.