ചെറുവത്തൂരിൽ നിര്‍മ്മാണത്തിലിരുന്ന ചുറ്റുമതില്‍ ഇടിഞ്ഞുവീണു; മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്
ചെറുവത്തൂർ കൊത്തങ്കരയില്‍ വീടിന്റെ ചുറ്റുമതില്‍ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നിർമ്മാണത്തിലിരുന്ന മതില്‍ പെട്ടെന്ന് ഇടിഞ്ഞുവീണത്.
Updated: Jul 28, 2026, 16:33 IST
സിമന്റ് ഉപയോഗിക്കാതെ ചെങ്കല്ലുകള്‍ മാത്രം അടുക്കിവെച്ചുള്ള നിർമ്മാണ രീതിയാണ് ഇവിടെ പിന്തുടർന്നിരുന്നത്. ഇതാണ് മണ്ണ് ഇടിഞ്ഞപ്പോള്‍ മതില്‍ പൂർണ്ണമായും തകരാൻ ഇടയാക്കിയതെന്ന് കരുതപ്പെടുന്നു.
കാസർഗോഡ് : ചെറുവത്തൂർ കൊത്തങ്കരയില്‍ വീടിന്റെ ചുറ്റുമതില്‍ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നിർമ്മാണത്തിലിരുന്ന മതില്‍ പെട്ടെന്ന് ഇടിഞ്ഞുവീണത്.
പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.സിമന്റ് ഉപയോഗിക്കാതെ ചെങ്കല്ലുകള്‍ മാത്രം അടുക്കിവെച്ചുള്ള നിർമ്മാണ രീതിയാണ് ഇവിടെ പിന്തുടർന്നിരുന്നത്. ഇതാണ് മണ്ണ് ഇടിഞ്ഞപ്പോള്‍ മതില്‍ പൂർണ്ണമായും തകരാൻ ഇടയാക്കിയതെന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ മണ്ണ് കുതിർന്നുനിന്നതാണ് അപകടത്തിന് പ്രധാന കാരണമായത്. സംഭവം നടന്നയുടൻ അഗ്നിശമന സേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.