ആഫ്രിക്കയില്‍ മരണമടഞ്ഞ മുണ്ടേരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ആഫ്രിക്കയിലെ അഭിദ്ജാനില്‍ മരണമടഞ്ഞ കണ്ണൂര്‍ മുണ്ടേരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മുണ്ടേരി പടന്നോട്ടുമൊട്ട കോട്ടം റോഡിലെ കൈത്തലവളപ്പില്‍ ലത്തീഫിന്റെ(45) മൃതദേഹമാണ് വെളളിയാഴ്ച്ച രാവിലെ സ്വദേശത്തേക്ക് എത്തിച്ചത്. 
 

കണ്ണൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് ആഫ്രിക്കയിലെ അഭിദ്ജാനില്‍ മരണമടഞ്ഞ കണ്ണൂര്‍ മുണ്ടേരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മുണ്ടേരി പടന്നോട്ടുമൊട്ട കോട്ടം റോഡിലെ കൈത്തലവളപ്പില്‍ ലത്തീഫിന്റെ(45) മൃതദേഹമാണ് വെളളിയാഴ്ച്ച രാവിലെ സ്വദേശത്തേക്ക് എത്തിച്ചത്. 

ആഫ്രിക്കയിലെ അഭിദ്ജാനിലെ കമ്പിനിയില്‍ നാലുവര്‍ഷമായി ഫിനാന്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. പടന്നോട്ടുമൊട്ടിയിലുളള വീട്ടിലും ചക്കരക്കല്‍ കുളം ബസാറിലെ ലത്തീഫിന്റെ കുളംബസാറിലെ ബൈതുല്‍ ഹുദാഫിസ് വീട്ടിലും  പൊതുദര്‍ശനത്തിന് വയ്ക്കും. 

തുടര്‍ന്ന് ഉച്ചയോടെ പളളിക്കണ്ടി കബര്‍സ്ഥാനില്‍ കബറടക്കും. അബ്ദുളള മൗലവിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: ഹബീബ. മക്കള്‍: ഹൈദിന്‍, അഫ്ദാഫ്, ഹൈദര്‍. സഹോദരങ്ങള്‍: ശിഹാബ്, സാബിത്ത്, ദാവൂദ്,ജസീന.