തളിപറമ്പ് കുപ്പം വാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ബി ജെ പി
തളിപ്പറമ്പിനടുത്ത് കുപ്പം ദേശീയപാതയോരത്തുണ്ടായ ദുർഘടമായ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.
May 23, 2025, 07:43 IST
കണ്ണൂർ: തളിപ്പറമ്പിനടുത്ത് കുപ്പം ദേശീയപാതയോരത്തുണ്ടായ ദുർഘടമായ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.
എൻഎച്ച്എ ഐ റസിഡന്റ് എൻജിനീയറുടെ അഭിപ്രായം പരിശോധനയ്ക്ക് വിധേയമാക്കണം. നിർമ്മാണ കരാറുകാരുടെ പ്രവർത്തിയിലും എന്തെങ്കിലും അപാകതയുണ്ടോ എന്നും പരിശോധിക്കണം. പ്രദേശവാസികൾ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തരമായി പരിഹാരമുണ്ടാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.