കണ്ണൂർ മാരാർജി ഭവനിൽ ബിജെപി ഓണാഘോഷം നടത്തി
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരാർജി ഭവനിൽ ഓണാഘോഷം സംഘടിപ്പിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ടും ദേശീയ സമിതി അംഗവുമായ സി കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു
Updated: Aug 20, 2026, 22:59 IST
കണ്ണൂർ: ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരാർജി ഭവനിൽ ഓണാഘോഷം സംഘടിപ്പിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ടും ദേശീയ സമിതി അംഗവുമായ സി കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
സി സദാനന്ദൻ മാസ്റ്റർ എംപി, കോഴിക്കോട് മേഖല സംഘടന സെക്രട്ടറി ജി കാശിനാഥ്, ദേശീയ സമിതി അംഗങ്ങളായ എ ദാമോദരൻ, സി രഘുനാഥ്, പി കെ വേലായുധൻ, അജികുമാർ കരിയിൽ എന്നിവർ പ്രസംഗിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ എ പി ഗംഗാധരൻ സ്വാഗതവും ടി സി മനോജ് നന്ദിയും പറഞ്ഞു.
ഓണപ്പൂക്കളം ഒരുക്കിയിരുന്നു. തുടർന്ന് കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.