മമ്പറത്ത് നിര്‍ത്തിയിട്ട ഓട്ടോ പുറകോട്ടെടുക്കുന്നതിനിടെ തലകീഴായി പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
മമ്പറത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിർവശം നിർത്തിയിട്ട ഓട്ടോ പുറകോട്ടെടുക്കുന്നതിനിടെ തലകീഴായി പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.
Sep 11, 2025, 11:07 IST
വീഴ്ചയുടെ ആഘാതത്തില്‍ ഓട്ടോയുടെ പുറകുവശത്തെ സീറ്റില്‍ മോഹനന്റെ കാല്‍ കുടുങ്ങിക്കിടക്കുകയായിരുന്നു
കണ്ണൂർ: മമ്പറത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിർവശം നിർത്തിയിട്ട ഓട്ടോ പുറകോട്ടെടുക്കുന്നതിനിടെ തലകീഴായി പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.കുന്നിരിക്ക എല്‍പി സ്കൂളിന് സമീപം മിഥുൻ നിവാസില്‍ കൈപ്രത്ത് മോഹനൻ (55) ആണ് മരിച്ചത്.
പുഴയ്ക്ക് അഭിമുഖമായി നിർത്തിയിട്ട ഓട്ടോ പുറകോട്ടെടുക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തില്‍ മുന്നോട്ട് നീങ്ങി 18 അടിയോളം താഴ്ചയില്‍ പുഴയിലേക്ക് പതിച്ചു.ഓടിക്കൂടിയ നാട്ടുകാരും ഓട്ടോഡ്രൈവർമാരും വ്യാപാരികളും രക്ഷാപ്രവർത്തനത്തിനിറങ്ങിയെങ്കിലും പുഴയുടെ ആഴവും ഒഴുക്കും തടസ്സമായി.
വീഴ്ചയുടെ ആഘാതത്തില്‍ ഓട്ടോയുടെ പുറകുവശത്തെ സീറ്റില്‍ മോഹനന്റെ കാല്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഉടൻ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.