കണ്ണൂരിലെ അർഷിദ് ജ്വല്ലറിയിൽ നിന്നും എട്ടു കിലോ വെള്ളിയാഭരണം കവർന്ന കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കരയിലെ ‘അർഷിത്’ ജ്വല്ലറിയിൽനിന്ന് ഒമ്പതുലക്ഷം രൂപ വിലവരുന്ന എട്ടുകിലോ വെള്ളി ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി ബിഹാർ ഖഗാരിയ സ്വദേശി ദർവേന്ദ്രകുമാറി(33)നെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷകസംഘം കോടതിയിൽ അപേക്ഷ നൽകും.
Sep 11, 2024, 18:53 IST

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പ്രതി മോഷണം നടത്തിയതായി സംശയിക്കുന്നുണ്ട്. ഇയാളുടെ ഫോൺ കോളുകൾ പരിശോധിച്ചുവരികയാണ്. മോഷ്ടിച്ച ആഭരണങ്ങൾ പ്രതി ജ്വല്ലറികളിൽ വിറ്റതായി അന്വേഷണത്തിൽ വ്യക്തമായി. ഇത് വീണ്ടെടുക്കും.
സിസിടിവി ക്യാമറ ദൃശ്യമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. കണ്ണൂർ ടൗൺ പൊലീസ് സംഘം നേപ്പാൾ അതിർത്തിയിൽനിന്നാണ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ പടികൂടിയത്.