കണ്ണൂർ പ്രസ് ക്ളബ്ബ് റോഡിലെ കടകളിൽ കവർച്ച നടത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

കണ്ണൂർ പ്രസ് ക്ലബ്ബ് റോഡിലെ കടകളിൽ പരക്കെ മോഷണം നടത്തിയ പ്രതിയെ പൊലീസ് വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ തെളിവെടുപ്പിന് എത്തിച്ചു.
തമിഴ്‌നാട് കൃഷ്‌ണപാളയം സ്വദേശി ജോൺദുരൈ പാളത്തെയാണ് (49) തെളിവെടുപ്പിന് എത്തിച്ചത്. കണ്ണൂർടൗൺ എസ് ഐ പി ഉണ്ണികൃഷ്‌ണൻ്റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ മോഷണം നടത്തിയ രീതി പ്രതി വിവരിച്ചു.

കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ്ബ് റോഡിലെ കടകളിൽ പരക്കെ മോഷണം നടത്തിയ പ്രതിയെ പൊലീസ് വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ തെളിവെടുപ്പിന് എത്തിച്ചു.
തമിഴ്‌നാട് കൃഷ്‌ണപാളയം സ്വദേശി ജോൺദുരൈ പാളത്തെയാണ് (49) തെളിവെടുപ്പിന് എത്തിച്ചത്. കണ്ണൂർടൗൺ എസ് ഐ പി ഉണ്ണികൃഷ്‌ണൻ്റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ മോഷണം നടത്തിയ രീതി പ്രതി വിവരിച്ചു.

ജൂൺ 11 ന് പ്രസ് ക്ളബ്ബ് ജങ്ഷൻ റോഡിലെ അഞ്ച് കടകളിൽ നിന്ന് സാധനങ്ങളും പണവുമാണ് പ്രതി കവർന്നത്. കൊല്ലത്ത് മറ്റൊരു കേസിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്ത‌പ്പോഴാണ് കണ്ണൂരിലെ കവർച്ചയ്ക്കും തുമ്പായത് രാത്രിയിൽ ഷട്ടറുകൾ തകർത്തും ഇരുമ്പ് ആയുധങ്ങൾ കൊണ്ടു പൂട്ടു പൊളിച്ചുമാണ് പ്രതി അകത്ത് കടന്നത്. കൗണ്ടർ മേശ വലിപ്പിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണുകൾ വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെയാണ് കവർച്ച നടത്തിയത്.