തളിപ്പറമ്പ് മൂത്തേടത്ത് എച്ച്.എസ്.എസ് 1989 എസ്.എസ്.എൽ.സി ബാച്ച് ഓണാഘോഷം സംഘടിപ്പിച്ചു

തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ 1989 എസ്.എസ്.എൽ.സി ബാച്ചിന്റെ ഓണാഘോഷ പരിപാടികൾ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു

 

തളിപ്പറമ്പ്: തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ 1989 എസ്.എസ്.എൽ.സി ബാച്ചിന്റെ ഓണാഘോഷ പരിപാടികൾ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.പി സുമേഷ് നിർവ്വഹിച്ചു.

ചടങ്ങിൽ ബിന്ദു പട്ടുവം അധ്യക്ഷത വഹിച്ചു. പൂർവ്വവിദ്യാർത്ഥികളായ അശോക് കുമാർ എം.വി, മഹേഷ് കീഴാറ്റൂർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഷൗക്കത്തലി കെ. സ്വാഗതം ആശംസിച്ച ചടങ്ങിൽ സതീഷ് മഴൂർ നന്ദി രേഖപ്പെടുത്തി. ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വവിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ കലാപരിപാടികളും അരങ്ങേറി.