തന്നടയോഗി മഠത്തിലെ ഭണ്ഡാര കവർച്ച : പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി
തന്നട ആയാടത്തിൽ കുന്നുമ്പ്രം യോഗി മഠത്തിൽ മോഷണം നടന്ന സംഭവത്തിൽ എടക്കാട് പൊലിസ് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കി.
ചാല : തന്നട ആയാടത്തിൽ കുന്നുമ്പ്രം യോഗി മഠത്തിൽ മോഷണം നടന്ന സംഭവത്തിൽ എടക്കാട് പൊലിസ് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കി.മഠത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കു ത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന് പണം കവർന്നിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രിയാ ണ് മോഷണം നടന്നതെന്ന് സംശ യിക്കുന്നു. വെള്ളിയാഴ്ച രാവിലെയാ ണ് ഭണ്ഡാരങ്ങൾ തകർത്തനിലയിൽ ഭക്തരുടെ ശ്രദ്ധയിൽപ്പെട്ടത്. യോഗി ശ്വര നടയിലെ ഭണ്ഡാരം അടിവശം തകർത്തനിലയിലാണ്.
ദേവി നടയി ലെ ഭണ്ഡാരത്തിൻ്റെ പുട്ടുപൊളിച്ചാ ണ് പണം കവർന്നത്. മൂന്ന് മാസം മുമ്പാണ് ഭണ്ഡാരങ്ങൾ അവസാന മായി തുറന്നത്. അതിനാൽ നല്ലൊ രു തുക നഷ്ടപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത. കഴിഞ്ഞ ഞായറാഴ്ച രാത്രി യിലും സമാനമായ രീതിയിൽ മോ ഷണങ്ങൾ നടന്നിരുന്നു. യോഗി മഠ ത്തിൻ്റെ സമീപത്ത് റോഡിൽ സ്ഥാ പിച്ച ഭണ്ഡാരം, ചാല വലിയവീട്ടിൽ കാവ്, മണിയലം ക്ഷേത്രം എന്നിവി ങ്ങളിലെ ഭണ്ഡാരങ്ങൾ എന്നിവ ഒരേരാത്രിയിലാണ് കുത്തിത്തുറന്നത്. സംഭവത്തിൽ മഠം ഭാരവാഹികൾ നൽകിയ പരാതിയിലാണ് എടക്കാട് പൊലിസ് കേസെടുത്തത്.